Tue. Nov 24th, 2026

ഫാസിസത്തെ തുരത്താൻ ബി- ടീമായ കോൺഗ്രസിന് വോട്ടുചെയ്തവരെയും ശശിക്ക് വോട്ടുമറിച്ചവരെയും ശശിയാക്കികൊണ്ട് തെരഞ്ഞെടുപ്പിൽ ജയിച്ചുകഴിഞ്ഞപ്പോൾ ‘ഒന്നുംകാണാതെ പട്ടര് കൗപീനം അഴിക്കില്ല’ എന്നുപറഞ്ഞതുപോലെ വെറും വ്യാമോഹമാണെങ്കിലും ഒത്താൽ അടുത്ത മുഖ്യമന്ത്രിക്കസേരയും കൂടി പോരട്ടെ എന്ന ലക്ഷ്യത്തിൽ ചെന്നിത്തലനായർ കേരളത്തിൽ ആചാരസംരക്ഷണ നിയമം കൊണ്ടുവരുമെന്ന് പറഞ്ഞപ്പോൾ ട്രോളിയവരും സീരിയസായി നെഹ്‌റുവിനെ വരെ ഉദ്ധരിച്ച് വിമർശിച്ചവരും കോൺഗ്രസിൽനിന്നാണ് ഈ വക ഉഡായിപ്പുകളെല്ലാം സംഘികൾ കയ്യടക്കിയതെന്ന് ഇനിയെങ്കിലും തിരിച്ചറിയുന്നത് നല്ലതാണ്.

അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം പ്രാബല്യത്തിലുള്ള കര്‍ണാടകയില്‍ വരള്‍ച്ച അതിരൂക്ഷമായതോടെ മഴ ലഭിക്കാന്‍ പ്രത്യേക  ഹോമം നടത്തിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജലവിഭവമന്ത്രിയുമായ ഡി കെ ശിവകുമാര്‍. ഋശ്യശൃംഗനെ കൊണ്ടുവരാൻ പോയ വൈശാലി പോയവഴിപോയതിനാൽ ചിക്കമംഗളൂരുവിലെ ശ്രീ ഋഷ്യ ശ്രിങ്കേശ്വര ക്ഷേത്രത്തില്‍ വെച്ചാണ് മഴ ലഭിക്കാനായി ശിവകുമാര്‍ ‘പ്രജന്യ ഹോമം’ നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

മതപുരോഹിതരുടെ സാന്നിധ്യത്തില്‍ പുലര്‍ച്ചെയായിരുന്നു ഹോമം. ‘ഞങ്ങള്‍ പ്രതിസന്ധി ഘട്ടത്തിലാണ്. മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുക മാത്രമാണ് വഴി’ എന്നായിരുന്നത്രെ ഇതേക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് കോൺഗ്രസ് നേതാവും മന്ത്രിയുമായ ശിവകുമാര്‍ മറുപടി പറഞ്ഞതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913