സംഘപരിവാര്‍ പിന്തുണയുള്ള ഒരു വ്യക്തിയുടെ സ്വകാര്യ സ്ഥാപനമായ എറണാകുളം തൃപ്പൂണിത്തുറയിലെ ഘർവാപ്പസി പീഡനകേന്ദ്രത്തിലെ ക്രൂരതകൾ വെളിപ്പെടുത്തി വീണ്ടും ഒരു യുവതി രംഗത്ത്. മുമ്പ് അവിടെ നിന്നു രക്ഷപെട്ട നിഫാ ഫാത്തിമ എന്ന യുവതിയാണ് ഘർവാപ്പസി പീഡനകേന്ദ്രത്തിലെ അതിക്രൂരമായ പീഢനങ്ങള്‍ തുറന്നെഴുതിയത്. പിടിച്ചു കൊണ്ടുവരുന്ന പെണ്‍കുട്ടികള്‍ക്കു നേരെ ക്രൂമായ ആക്രമണം അഴിച്ചുവിടുന്ന നടത്തിപ്പുകാരൻ ചേർത്തല പെരുമ്പളം സ്വദേശി മനോജ് ഗുരുജിക്കും സുജിത്തിനും മുരളിക്കും മധുസൂദനനുമൊപ്പം നേരിട്ട് പങ്കെടുക്കുന്ന ശ്രുതിയുടേയും ചിത്രയുടേയും ഫെയ്‌സ്‌ബുക്ക് പ്രൊഫൈലുകൾ ഉൾപ്പെടുത്തിയാണ് നിഫയുടെ ഫേസ്ബുക്ക് പോസ്റ്റ്.
‘പിടിച്ചോണ്ട് വരുന്ന പെൺകുട്ടികളെ ആദ്യം കൈകാര്യം ചെയ്യുന്നത് ഇവരാണ്. തടവറയിൽ മുകളിലെ ഇടിമുറിയിൽ ഉച്ചത്തിൽ പാട്ട് വെച്ച് കൈയും കാലും കെട്ടി വായിൽ തുണി തിരുകി കയറ്റും. പിന്നെ മുഖത്തടിക്കാൻ തുടങ്ങും. അവര് പറയുന്നതനുസരിച്ചില്ലെങ്കിൽ അതിക്രൂരമായ് മർദ്ദിക്കുമായിരുന്നു. ഇസ്‌ലാം സ്വീകരിച്ചതിനും ക്രിസ്തുമതം സ്വീകരിച്ചതിനും അന്യമതസ്ഥരെ പ്രണയിക്കുന്ന കാരണത്താലുമാണ് അവിടേക്ക് പിടിച്ച് കൊണ്ട് വരുന്നത്. അവരിൽ വിവാഹം കഴിഞ്ഞവരും കഴിയാത്തവരുമുണ്ടായിരുന്നു.’എന്ന് നിഫ ഫാത്തിമ പറയുന്നു.
പിടിച്ചു കൊണ്ട് വരുന്ന പെൺകുട്ടികളെ pregnancy test നടത്താറുണ്ടായിരുന്നു, Pregnant ആണെങ്കിൽ അത് അലസിപ്പിക്കാൻ വേണ്ടിയായിരുന്നു അത്. അങ്ങനെ അലസിപ്പിച്ച കഥ പരസ്യമായ് അവർ തന്നെ ഞങ്ങളോട് ഭീഷണിയുടെ സ്വരത്തിൽ പറയുമായിരുന്നു. ലൈംഗികമായ് പോലും പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നുവെന്ന് എനിക്ക് മുമ്പ് തടവറയിൽ അകപ്പെട്ട മറ്റ് പെൺകുട്ടികൾ എന്നോട് പറഞ്ഞിരുന്നു. അത്തരമൊരു ശ്രമം ഞങ്ങളിലൊരാൾക്ക് നേരെയും ഉണ്ടായി. ഞങ്ങൾ കൂട്ടത്തോടെ ബഹളം വെച്ചത് കൊണ്ട് മാത്രമാണ് അന്നവൾ രക്ഷപ്പെട്ടത്.എന്നും നിഫ ഫാത്തിമ പറയുന്നു.
യുവതി ഇസ്‍ലാം സ്വീകരിച്ചതായും അതിനെക്കുറിച്ച് വൈകാതെ തുറന്നെഴുതുന്നുണ്ടെന്നും പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഗുരുതരമായ നിരവധി ആരോപണങ്ങളാണ് യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
മനോജ് ഗുരുജിയുടെ നേതൃത്വത്തിൽ ഈ വരുന്ന മെയ് 5 ന് തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന മഹാസത്സംഘം മനോജ് ഗുരുജി നായരാണെങ്കിലും സവർണ്ണ ഈഴവ പ്രമുഖരിൽപ്പെട്ട ഡോ. ബിജു രമേശ് ആണ് ഉദ്ഘാടനം ചെയ്യുന്നത് എന്നതിനാൽ സ്ഥാപനത്തിൻറെ വിശാലഹിന്ദുത്വം കൂടി ഉറപ്പിക്കുന്നുണ്ട്.
ഈ സ്ഥാപനത്തിനെതിരെ മുൻപും നിരവധിപരാതികൾ ഉയരുകയും ഉദയംപേരൂരിൽ ഈ സ്ഥാപനം പ്രവർത്തിച്ചിരുന്ന വീട്ടിലേക്ക് ഡിവൈ എഫ്ഐ മാർച്ച് സംഘടിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. എന്നാൽ ഉന്നതതല പാർട്ടിബന്ധംകൂടിയുണ്ട് ഈ സംഘപുത്രന് എന്നാണ് നാട്ടുകാർ പറയുന്നത്.അത് ഉദയംപേരൂരിലെ പാവം ഡിവൈ എഫ്ഐക്കാർക്ക് ആദ്യം അറിയില്ലായിരുന്നു. ജന്മഭൂമിയിൽ സബ് എഡിറ്ററായിരുന്ന കെ.ആർ. മനോജ് അത് ഉപേക്ഷിച്ച് മനോജ് ഗുരുജിയായി ആർഷ വിദ്യാസമാജം, മനീഷാ സാംസ്കാരികവേദി എന്നെല്ലാം പറഞ്ഞ് തീവ്ര ഹിന്ദുത്വ വാദികളായ യുവാക്കളെ ആർഎസ്എസിൽ നിന്നും അടർത്തിയെടുത്ത് സ്വന്തമായി ബിസിനസ് തുടങ്ങുകയായിരുന്നു എന്നാണ് ബിജെപിയിലെ ഒരു വിഭാഗം തന്നെ പറയുന്നത്.
സിപിഎം ചേർത്തല ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള പെരുമ്പളം ലോക്കൽ കമ്മറ്റിയിലെ ആയുഷ്കാല എൽസി മെമ്പർ ആയിരുന്ന കണ്ണേത്ത് രാമചന്ദ്ര പണിക്കരുടെ പുത്രനും സിപിഐ(എം) ൻറെ ആലപ്പുഴയിലെ മുതിർന്ന നേതാവും ജില്ലാസെക്രട്ടറിയേറ്റ് അംഗവും ചേർത്തല മുനിസിപ്പാലിറ്റിയിലെ പ്രതിപക്ഷ നേതാവുമൊക്കെയായ എൻ ആർ. ബാബുരാജിൻറെ അടുത്ത ബന്ധുവുമായ മനോജ് ഗുരുജി കേസുകളിൽനിന്നും നിഷ്പ്രയാസം ഊരുകയും വീണ്ടും സ്ഥാപനം തുടങ്ങുകയും ചെയ്തത് സംഘപുത്രനെങ്കിലും പാരമ്പര്യമായി കിട്ടിയിട്ടുള്ള ഈ നായർ വിപ്ലവ ബന്ധമാണെന്നാണ് നാട്ടിൽ അന്വേഷിച്ചപ്പോൾ കമ്യൂണിസ്റ്റുകളായവർ പോലും പറയുന്നത്.
നിഫ ഫാത്തിമ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൻറെ പൂർണ്ണ രൂപം
യോഗ പീഡന കേന്ദ്രത്തിലെ വിഷകലമാർ.
പിടിച്ചുകൊണ്ടുവരുന്ന പെൺകുട്ടികൾക്ക് നേരെയുള്ള ക്രൂരകൃത്യങ്ങൾക്ക് മനോജിനും സുജിത്തിനും മുരളിക്കും മധുസൂദനനുമൊപ്പം നേരിട്ട് പങ്കെടുക്കുന്ന ശ്രുതിയും ചിത്രയുംമാണ് താഴെ ചിത്രത്തിൽ.
പിടിച്ചോണ്ട് വരുന്ന പെൺകുട്ടികളെ ആദ്യം കൈകാര്യം ചെയ്യുന്നത് ഇവരാണ്. തടവറയിൽ മുകളിലെ ഇടിമുറിയിൽ ഉച്ചത്തിൽ പാട്ട് വെച്ച് കൈയും കാലും കെട്ടി വായിൽ തുണി തിരുകി കയറ്റും. പിന്നെ മുഖത്തടിക്കാൻ തുടങ്ങും. അവര് പറയുന്നതനുസരിച്ചില്ലെങ്കിൽ അതിക്രൂരമായ് മർദ്ദിക്കുമായിരുന്നു.
ഇസ്‌ലാം സ്വീകരിച്ചതിനും ക്രിസ്തുമതം സ്വീകരിച്ചതിനും അന്യമതസ്തരെ പ്രണയിക്കുന്ന കാരണത്താലുമാണ് അവിടേക്ക് പിടിച്ച് കൊണ്ട് വരുന്നത്. അവരിൽ വിവാഹം കഴിഞ്ഞവരും കഴിയാത്തവരുമുണ്ടായിരുന്നു.
ചുരുക്കം ഒന്ന് രണ്ട് കാര്യങ്ങൾ പറയട്ടെ..,
തടവറയിൽ നിന്ന് രക്ഷപ്പെട്ട , എന്നോടൊപ്പം തടവറയിൽ ഉണ്ടായിരുന്ന അഷിതക്ക് ഹോക്കി സ്റ്റിക്ക് കൊണ്ട് ക്രൂരമായ് മർദ്ദനമേറ്റിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് മാനസിക രോഗികളാക്കാൻ മരുന്ന് കൊടുക്കാറുണ്ടായിരുന്നു. പലർക്കും പല രീതികളിലായിരുന്നു പീഡനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നത്. 2 തവണ ഞാൻ തല കറങ്ങി വീണിരുന്നു. നിർബന്ധിച്ച് ഭാരിച്ച ജോലികൾ ചെയ്യിപ്പിക്കുമായിരുന്നു. എൻ്റെ ഇരു കൈകളും നിർബന്ധിച്ച് പണിയെടുപ്പിച്ച് പൊള്ളിക്കുകയുണ്ടായി.
ലൈംഗികമായ് പോലും പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നുവെന്ന് എനിക്ക് മുമ്പ് തടവറയിൽ അകപ്പെട്ട മറ്റ് പെൺകുട്ടികൾ എന്നോട് പറഞ്ഞിരുന്നു.
അത്തരമൊരു ശ്രമം ഞങ്ങളിലൊരാൾക്ക് നേരെയും ഉണ്ടായി. ഞങ്ങൾ കൂട്ടത്തോടെ ബഹളം വെച്ചത് കൊണ്ട് മാത്രമാണ് അന്നവൾ രക്ഷപ്പെട്ടത്.
പിടിച്ചു കൊണ്ട് വരുന്ന പെൺകുട്ടികളെ pregnancy test നടത്താറുണ്ടായിരുന്നു, Pregnant ആണെങ്കിൽ അത് അലസിപ്പിക്കാൻ വേണ്ടിയായിരുന്നു അത്. അങ്ങനെ അലസിപ്പിച്ച കഥ പരസ്യമായ് അവർ തന്നെ ഞങ്ങളോട് ഭീഷണിയുടെ സ്വരത്തിൽ പറയുമായിരുന്നു.
ഒരുപാട് പറയാനുണ്ട്. ഇവിടെ എഴുതി തീർക്കാനാകില്ല. പലപ്പോഴായ് പറയാം. എൻ്റെ ഇസ്ലാം ആശ്ലേഷണം ഞാൻ എഴുതുന്നുണ്ട്. ഇൻശാ അള്ളാഹ് .. അതിൽ കൂടുതൽ കാര്യങ്ങൾ പറയാനാകുമെന്ന് കരുതുന്നു. പ്രാർത്ഥിക്കുക. നിങ്ങളുടെ Support ഉം.
ഇവരുടെ Facebook ഒന്നെടുത്തു നോക്കൂ..
ഇവരൊന്നും ചീറ്റുന്ന വിഷത്തോളം വരില്ല അമേരിക്കൻ ട്രംപ് പോലും.!