Mon. Nov 23rd, 2026

ഇന്ത്യയിലെയും വിദേശത്തെയും ആയിരക്കണക്കിന് മൃഗാവകാശ പ്രവർത്തകർ നയിച്ച രാജ്യം കണ്ട ഏറ്റവും വലിയ മൃഗവിമോചന യാത്രയും വീഗൻ ഫെസ്റ്റും പൂനെയിൽ നടന്നു. ഞായറാഴ്ച മൂന്ന് മണിക്ക് നടന്ന മൃഗവിമോചന യാത്രയിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുൾപ്പെടെയുള്ള മൃഗാവകാശ പ്രവർത്തകർ സാംബാജി പാർക്കിൽ ഒത്തുകൂടി. കേരളത്തിൽനിന്ന് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അൻപതോളം മൃഗാവകാശ പ്രവർത്തകർ റാലിയിൽ പങ്കെടുത്തിരുന്നു.

മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരതകൾക്കെതിരെയും മൃഗാവകാശ നിയമങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കാനും വീഗനിസം പ്രോത്സാഹിപ്പിക്കാനും മൃഗങ്ങളിൽനിന്നുള്ള എല്ലാത്തരം ഉൽപ്പന്നങ്ങളും ഉപേക്ഷിക്കാനും ജനങ്ങളെ പ്രേരിപ്പിക്കാനുമാണ് മൃഗങ്ങളെ കൊല്ലരുത്, അവയെ ജീവിക്കാൻ അനുവദിക്കുക എന്ന മുദ്രാവാക്യവുമായി നടന്ന മൃഗ വിമോചന റാലി ലക്ഷ്യമിട്ടത്.

മലയാളിയായ അംജോർ ആണ് നാഷണൽ ലെവലിൽ ഈ പരിപാടി കോഡിനേറ്റ് ചെയ്തത്.  കേരളത്തിൽനിന്നും ജയശീലൻ, അശ്വിൻമോഹൻ, ദിവ്യാദിവാകരൻ, പ്രവീൺകുമാർ, എന്നിവരുടെ നേതൃത്വത്തിൽ മൃഗാവകാശ പ്രവർത്തകർ റാലിയിലും വീഗൻ ഫെസ്റ്റിലും പങ്കെടുത്തിരുന്നു