Tue. Nov 24th, 2026

ശബരീ മലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ തീരുമാനിച്ച് ശ്രമം നടത്തിയ ലിബിയടക്കമുള്ള യുവതികളും അതിനൊപ്പം നിന്ന മനുഷ്യരും, കോടതിയും ജയിലും ശാരീരികാക്രമങ്ങളും ജീവനഷ്ടവുമടക്കം പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് അത്തരം ശ്രമങ്ങൾക്കിറങ്ങിത്തിരിച്ചത് അതുകൊണ്ട് ശാരീരിക ആക്രമണങ്ങൾകൊണ്ടും കേസിൽകുടുക്കിയും ഭരണഘടനയ്ക്ക് പകരം മനുസ്മൃതി പ്രതിഷ്ടിക്കാമെന്നും ശബരിമലയിലെ സ്ത്രീമുന്നേറ്റത്തെ തടയാമെന്നും ഫാസിസ്റ്റുകളും അവർക്ക് ഒത്താശചെയ്യുന്ന സർക്കാരും ധരിക്കേണ്ടതില്ലെന്ന് നവോത്ഥാനകേരളം ശബരിമലയിലേക്ക് ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മ.

തെരഞ്ഞെടുപ്പായതു കൊണ്ട് കായികമായ അക്രമണത്തിന് താൽക്കാലിക അവധി കൊടുത്തിട്ടുണ്ട് എന്നാണ് ധരിച്ചിരുന്നത്. എന്നാൽ ഷനിലയുടെ ഭർത്താവിന് നേരെയുണ്ടായ ആക്രമണങ്ങൾ കേരളം ഫാസിസ്റ്റുകൾക്ക് അടിയറവച്ച സർക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും യദാർത്ഥ ചിത്രമാണ് കാണിച്ചുതരുന്നത്.വിധി വന്നതുമുതൽ ശബരിമല നടതുറക്കുന്നതുവരെ പത്തനംതിട്ട ജില്ലയിൽ അഴിഞ്ഞാടിയ ഫാസിസ്റ്റുകൾക്കെതിരെ നടപടിസ്വീകരിക്കാതെ അവർക്ക് വളം വെച്ചുകൊടുക്കുകയായിരുന്നു പോലീസ്.ചിലദൃശ്യമാധ്യമങ്ങളുടെ സഹായത്തോടെ കലാപത്തിനാഹ്വാനം ചെയ്ത രാഹുലേശ്വരനോ ഭാര്യക്കോ എതിരെ പെറ്റിക്കേസിന്റെപേരിൽ പോലും ദളിതനെ തല്ലിക്കൊന്ന പോലീസ് യാതൊരുനടപടിയും സ്വീകരിച്ചില്ല സ്ത്രീകളായ യാത്രക്കാരെയും മാധ്യമ പ്രവർത്തകരെയും വിദ്യാര്ഥികളെയുമൊക്കെ കെഎസ്ആർടിസി ബസിൽനിന്നുവരെ പിടിച്ചിറക്കിയിട്ടും കയ്യിൽമരകായുധങ്ങളുമായി കൊലവിളിനടത്തുന്നത് ടെലികാസ്റ്റ് ചെയ്തിട്ടും നടപടിയുണ്ടായില്ല. അങ്ങനെ തങ്ങൾക്കെന്തുമാകാം എന്ന ധാരണ ശൂദ്രതീവ്രവാദികൾക്ക് ഉണ്ടാക്കിക്കൊടുത്തത് സർക്കാരാണ്. അതിലും വിചിത്രമാണ് ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകുമെന്ന് മുഖ്യമന്ത്രിതന്നെ തലേന്ന് പത്രസമ്മേളനം നടത്തിയ ശേഷം അതും വിശ്വസിച്ച് ശബരിമലയിൽ ചെന്ന സ്ത്രീകളോട് പോലീസ് സ്വീകരിച്ച നടപടി.

ഇത്രയും കൊലവിളികൾക്കിടയിലും ശബരിമലയിൽ പോകാൻ സന്നദ്ധരായ യുവതികളോട് പക്ഷേ, പ്രബുദ്ധ കേരളം ഇത്രമാത്രം നിസംഗമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചില്ല എന്ന് നവോത്ഥാനകേരളം ശബരിമലയിലേക്ക് ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മയുടെ വക്താക്കൾ പറഞ്ഞു.

സുപ്രീം കോടതി വിധിയെ പിന്തുണച്ചു കൊണ്ട് എറണാകുളത്തും കോഴിക്കോടു മടക്കം നടന്ന പതിനായിരങ്ങൾ പങ്കെടുത്ത ആർത്തവാഘോഷങ്ങൾ ലക്ഷങ്ങൾ പൊടിച്ച ആർപ്പുവിളികൾ മാത്രമായിരുന്നു എന്ന് ലിബിയുടെ ഒരാഴ്ച തികയാറായ ജയിൽവാസത്തോടും ഇന്ന് സജേഷിന്‌ നേരെയുണ്ടായ ശാരീരികാക്രമങ്ങളോടും ഇത്തരം സംഘങ്ങൾ കാട്ടുന്ന ഉദാസീനതയിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

ലിബിയടക്കമുള്ളവരുടെ വിഷയത്തിൽ ആയിരങ്ങൾ പ്രസംഗ ഫീസായും യാത്രാബത്തയായും വാങ്ങി സ്ത്രീകളെ സമുദ്ധരിക്കാൻ നാടാകെയോടി പ്രസംഗകലയിലഭിരമിക്കുന്ന റിട്ടയേർഡ് ഫെമിനിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരും ഒന്നും ഈ ആർത്തവാഘോഷക്കാരിൽ നിന്ന് വ്യത്യസ്ത രാവുന്നില്ല.

കോടികൾ ചെലവഴിച്ച് പടുത്തുയർത്തിയ വനിതാ മതിൽ ലിബിയടക്കമുള്ളവരുടെ തടവറ മതിലുകൾ മാത്രമാണ് എന്ന് ബോധ്യമായിക്കഴിഞ്ഞിരിക്കുകയാണ്.കേരളത്തിലെ സകല സ്ത്രീസംഘടനകളുടെയും സ്ത്രീപ്രവേശന വിധിവന്നപിന്നാലെ സോഷ്യൽമീഡിയയിലും പൊതുവേദിയിലുമൊക്കെ വാചക കസർത്ത് നടത്തിയ ഫെമിനിസ്റ്റ് നേതാക്കളുടെയും തനിനിറവും ഉടായിപ്പ് നിലപാടുകളും വ്യക്തമായിക്കഴിഞ്ഞു എന്നാലും ശാരീരികാക്രമങ്ങളും ജീവനഷ്ടവുമടക്കം. പ്രതീക്ഷിച്ച് ഒറ്റക്കും തെറ്റക്കും കൂട്ടായി മാറിയ കുറച്ചു മനുഷ്യർ പോകാൻ സന്നദ്ധരായ യുവതികളെയും കൂട്ടി ശബരിമലയിലേക്ക് പോകാൻ തയ്യറെടുക്കാറുകയാണ് ഇനിയും സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സകലശ്രമത്തോടുമൊപ്പവും, അതിന്റെ പേരിൽ നവോത്ഥാന മുഖം മൂടിയിട്ട ഭരണകൂടം വേട്ടയാടുന്ന മനുഷ്യർക്കൊപ്പവും തങ്ങൾ തങ്ങൾ ഉണ്ടാകുമെന്ന് ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മയുടെ വക്താക്കൾ പറഞ്ഞു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

.