Wed. Nov 25th, 2026

മണ്ഡല മകരവിളക്ക് കാലത്ത് സുപ്രീം കോടതി വിധി ഉയർത്തിപ്പിടിച്ച് ലിംഗ നീതിക്കായി ധീരമായ ശ്രമം നടത്തിയ ഷനിലാ സജേഷ് തേജ്ൻറെ ഭർത്താവ് എംസി. സജേഷിന് നേരെ കണ്ണൂർ എടക്കാട് വച്ച് ശൂദ്ര തീവ്രവാദികളുടെ ആക്രമണം.

കണ്ണൂർ സ്വദേശികളായ രേഷമാ നിശാന്ത് ഷനിലാ സജേഷ് എന്നിവരാണ് ‘നവോത്ഥാനകേരളം ശബരിമലയിലേക്ക്’ ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മയുടെ ഭാഗമായി അവസാനമായി മലകയറിയത്. ശബരിമലയിൽ പോകുന്ന സ്ത്രീകളെ ശാരീരികമായി ആക്രമിച്ചും കേസുകളിൽ കുടുക്കിയും സ്ത്രീമുന്നേറ്റത്തെ തടയാമെന്നാണ് ശൂദ്ര ആർത്തവ ലഹളക്കാർ ധരിച്ചുവച്ചിരിക്കുന്നത്.അതിൻറെ ഭാഗമായി അഞ്ചോളം വീടുകൾക്ക് നേരെ ആക്രമണമുണ്ടായി. പട്ടാപ്പകലാണ് രാംദാസ് കതിരൂരിൻ്റെ വീട് ശൂദ്രതീവ്രവാദികൾ അടിച്ചുതകർത്തത്. ഒരുകേസിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കൊല്ലത്ത് മഞ്ജുവിന്റെ വീടിനുനേരെ രണ്ടുതവണ ആക്രമണമുണ്ടായി. കോഴിക്കോട് അപർണ്ണ ശിവകാമിയുടെ വീടിനു നേരെ ആക്രമണം നടന്നു. പ്രതികളെ അറസ്റ്റുചെയ്തില്ലെങ്കിലും അക്രമത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയവർക്കെതിരേയും പ്രകടനത്തിൽ പങ്കെടുക്കാത്ത അപർണ്ണ ശിവകാമിക്കെതിരെയും കേസെടുക്കാൻ പോലീസ് മറന്നില്ല. സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി ശബരിമലയിൽ പോകാൻ ശ്രമിച്ച ലിബി വൃണക്കേസിൽ ജയിലിലാണ്.

പിന്നീട് ശബരിമല നടപ്പന്തൽ വരെയെത്തിയ രഹനാഫാത്തിമയുടെ വീടും ആക്രമിക്കപ്പെട്ടു. രഹനയും വൃണക്കേസിൽ റിമാന്ഡിലായിരുന്നു. ബിന്ദു തങ്കം കല്യാണിയുടെ മകളുടെ പഠനംവരെ ശൂദ്രതീവ്രവാദികൾ മുടക്കി. രേഷ്മാ നിഷാന്തിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. ബിന്ദുഅമ്മിണിയും കനക ദുർഗ്ഗയും വധഭീഷണിയെതുടർന്ന് സുപ്രീംകോടതി ഉത്തരവ് പ്രകാരം പോലീസ് സുരക്ഷയിലാണ് കഴിയുന്നത്. ഇന്ന് രാവിലെയാണ് സജേഷ് ആക്രമിക്കപ്പെട്ടത്. പ്രതികളുടെ വ്യക്തമായ പേരു സഹിതം പരാതി നൽകിയിട്ടും പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇത്തരത്തിൽ സ്ത്രീകളെയും പൊതുസമൂഹത്തെയും ഭയപ്പെടുത്തുന്നതിനായി അക്രമം നടത്തുന്ന ശൂദ്രതീവ്രവാദികൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന സമീപനമാണ് ശബരിമലയിലും കേരളത്തിലാകമാനവും പോലീസ് സ്വീകരിക്കുന്നത്. ശബരിമലയിൽ സുപ്രീംകോടതിവിധിയുടെ പിൻ ബലത്തിലെത്തുന്ന സ്ത്രീകളെ തടയുന്നത് സംഘ്പരിവാറല്ല പൊലീസാണ്. ഷനിലയും രേഷമയും ആദ്യം ദർശനത്തിന് ശ്രമിക്കുമ്പോൾ തടയാൻ ആകെയുണ്ടായിരുന്നത്‌ പതിനഞ്ചോളം ശൂദ്രതീവ്രവാദികൾ മാത്രമാണെന്നും മണിക്കൂറുകൾ തങ്ങൾക്ക് സംരക്ഷണം നൽകാനോ അക്രമികളെ തടയാനോ ശ്രമിക്കാത്ത പോലീസ് അവർക്ക് ആളെക്കൂട്ടാനുള്ള സമയവും സൗകര്യവും ഒരുക്കി കൊടുത്തിട്ടും നൂറോളം ആക്രമികൾമാത്രമാണ് തടയാൻ എത്തിയതെന്നും ഷനില പറഞ്ഞു.