Wed. Nov 25th, 2026

ലിബിയെ അറസ്റ്റ് ചെയ്തതുകണ്ട് പേടിക്കില്ലെന്നും. മാറി നിൽക്കാൻ ഞങ്ങൾക്ക് മനസില്ലെന്നും പ്രഖ്യാപിച്ച് യുവതികൾ ശബരിമലയിലേക്ക്.ഇതുകൊണ്ടൊന്നും ശബരിമല സ്ത്രീപ്രവേശനത്തിന് തടയിടാമെന്ന് ആരും കരുതേണ്ടതില്ല. ഭരണഘടനാവിരുദ്ധമായ ഒരുദുരാചാരത്തെയും നവോത്ഥാനകേരളത്തിൽ ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല. ലിബിയുടെയും രഹ്‌നയുടെയും ജയിൽവാസം വൃഥാവിലാവില്ലെന്നും നവോത്ഥാനകേരളം ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മ.

ഒരു രഹ്ന ഫാത്തിമയെയോ ലിബിയെയോ അറസ്റ്റ് ചെയ്‌ത് ജയിലിൽ അടച്ചാൽ സ്ത്രീമുന്നേറ്റത്തെ തടയാമെന്ന വ്യാമോഹം അസ്ഥാനത്താണെന്ന് ഉടനെ ബോധ്യമാകുമെന്ന് നവോത്ഥാനകേരളം ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മ പറഞ്ഞു. ആദ്യമായി ശബരിമല സ്ത്രീപ്രവേശനത്തിന് ശ്രമിച്ച ലിബിക്കെതിരെ നിരന്തരം വൃണ കേസുമായി നടക്കുകയാണ്ഫാസിസ്റ്റുകൾ. ഇത് പോലീസിനും സർക്കാരിനും ബോധ്യമുള്ള സംഗതിയാണ്.ലിബിയെ എത്രയുംവേഗം ജയിൽ മോചിതയാക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന്‌ നവോത്ഥാനകേരളം ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മ പ്രഖ്യാപിച്ചു.

അതേസമയം ഏപ്രിലിൽ വിഷു സംക്രമത്തിന് ചിലകുല സ്ത്രീകളെത്തന്നെ ശബരിമല പ്രവേശനത്തിനായി വേഷംകെട്ടിച്ച് കൊണ്ടുവരാനും അവരെ തടഞ്ഞു നാടകീയ രംഗങ്ങൾ ഒരുക്കാനും ശൂദ്രലഹളക്കാർ പദ്ധതിയിട്ടിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. ഇലക്ഷന് മുൻപ് അയോധ്യമോഡലിൽ ശബരിമലയിൽ വർഗ്ഗീയ സംഘട്ടനമുണ്ടാക്കി താമര വിരിയിപ്പിക്കാൻ ഉള്ള ഒരു അവസാനവട്ട ശ്രമത്തിന്‌ സോഷ്യൽമീഡിയയിൽ ശൂദ്രലഹളക്കാർ വട്ടംകൂട്ടുന്നതിന്റെയും ചില സീക്രട്ട് വാട്സ് ആപ് ഗ്രൂപ്പുകളിലൂടെ നടക്കുന്ന കലാപാസൂത്രണത്തിന്റെ വോയിസ് ക്ലിപ്പുകളും പുറത്തുവന്നിട്ടുണ്ട്.

അതുകൊണ്ടുതന്നെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് നാട്ടിൽ കലാപമുണ്ടാക്കി സുവർണ്ണാവസരങ്ങൾ എന്തൊക്കെയോ സ്വപനം കണ്ടിരിക്കുന്ന ജനാധിപത്യ കേരളത്തിന് തന്നെ വെല്ലുവിളിയായ പ്രതിലോമശക്തികളുടെ അജണ്ടകൾ നടപ്പിലാക്കാൻ ശബരിമലവിഷയത്തെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിൻറെ അടിസ്ഥാനത്തിൽ മാത്രമാണ് “നവോത്ഥാനകേരളം ശബരിമലയിലേക്ക്’ ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മ യുവതികളുടെ ശബരിമല യാത്ര അടുത്ത മാസത്തേയ്ക്ക് മാറ്റിവെച്ചിട്ടുള്ളതെന്നും ലോകസഭാ ഇലക്ഷനുശേഷം ശക്തമായ ഇടപെടലിനുതന്നെയാണ് കൂട്ടായ്മയുടെ തീരുമാനമെന്നും അവർ വ്യക്തമാക്കി.

ഒരു എം പി പോലും കേരളത്തിൽ നിന്നുണ്ടാവില്ല എന്ന് ആത്മാഭിമാനമുള്ള ഓരോ സ്ത്രീയും ഉറപ്പിക്കുക എന്നതാണ് ഈ തിരഞ്ഞെടുപ്പിന് തുല്യതക്കെതിരെ പോരാടുന്ന സത്രീകൾക്കെതിരെ മനുസ്മൃതി നടപ്പാക്കാം എന്നുദ്ദേശിക്കുന്നവർക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല മറുപടി എന്ന് നവോത്ഥാനകേരളം ശബരിമലയിലേക്ക്’ ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മയുടെ വക്താക്കൾ കൂട്ടിച്ചേത്തു

വോട്ട് പേടിച്ച് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും സ്ത്രീസംഘടനകളും ഈവിഷയത്തെ കണ്ടില്ലെന്ന് നടിച്ച് ഇരട്ടത്താപ്പുകാണിക്കുമ്പോഴും ഫാസിസ്റ്റുകൾ കൊലവിളികളുമായി നടക്കുമ്പോഴും പുതിയപുതിയ യുവതികൾ മുന്നോട്ടുവരുന്നു എന്നതുതന്നെ ആശാവഹമായ കാര്യമാണ്..യുവതികളെ വിലക്കുന്ന ബ്രാഹ്മണിക് മൂല്യബോധത്തെ ശബരിമലയുടെ പതിനെട്ടു പടികളിറക്കി പറഞ്ഞയക്കുന്നതിനായി നടത്തുന്ന ഈ മുന്നേറ്റത്തിൽ പുരോഗമന കേരളം ഒപ്പമുണ്ടാവണമെന്ന് നവോത്ഥാനകേരളം ശബരിമലയിലേക്ക്’ ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മയുടെ വക്താക്കൾ ആവശ്യപ്പെട്ടു.