നീലകണ്ഠനെ ചികിത്സക്കായി ആഗ്രയിലെ SOS Wildlife ലേക്ക് കൊണ്ടുപോകുന്നതിന് വിലങ്ങു തടിയായി വനം വകുപ്പ്. ഹൈക്കോടതിയിൽ ഇതുവരെ സ്വീകരിച്ചിരുന്ന നിലപാടുകളിൽനിന്ന് വനം വകുപ്പ് മലക്കം മറിഞ്ഞു.
ശാസ്താംകോട്ട അയ്യപ്പ ക്ഷേത്രത്തിൽ 12 വർഷമായി ദുരവസ്ഥയിൽ കഴിയുന്ന 26 വയസ്സുള്ള നീലകണ്ഠൻ എന്ന ആനയെ ചികിത്സക്കായി ആഗ്രയിലെ SOS Wildlife ലേക്ക് മാറ്റുന്നതിന് സമ്മതമാണെന്നും സന്തോഷമാണെന്നും മാർച്ച് 13 ന് കോടതിയിൽ പറഞ്ഞ വനം വകുപ്പ് മാർച്ച് 26 ന് സമ്മതപത്രങ്ങൾ ഹാജരാക്കാൻ സാവകാശം തേടിയിരുന്നു. മാർച്ച് 26 ന് ഗവർണമെന്റ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ശ്രീ നാഗർജ്ജുൻ നേരിട്ടെത്തി വനം വകുപ്പിന്റെ വിസമ്മതം അറിയിക്കുകയായിരുന്നു.
ആഗ്രയിലെ SOS ൽ ലഭിക്കുന്ന ചികിത്സയെക്കാൾ മികച്ച ചികിത്സാ സൗകര്യങ്ങൾ ആണ് കോട്ടൂർ റിഹാബിലിറ്റേഷൻ സെന്ററിൽ ഉള്ളതെന്നും ഹൈഡ്രോതെറാപ്പിക്ക് കൂടുതൽ സൗകര്യങ്ങൾ ഉണ്ടെന്നും ആയിരുന്നു pപ്രോസിക്യൂഷന്റെ പ്രധാന വാദം. ഇതോടെ ലക്ഷകണക്കിന് മൃഗസ്നേഹികളെ വീണ്ടും കണ്ണീരിലാഴ്ത്തി നീലകണ്ഠന്റെ മോചനത്തിന് വനം വകുപ്പ് ചുവപ്പുനാടകൾ മുറുക്കി.
കഴിഞ്ഞവർഷം ജൂണിൽ ചിന്നക്കനാൽ ടൗണിൽ വഴി തെറ്റി വന്ന് ഒറ്റപ്പെട്ടു പോയ കൊച്ചു കുറുമ്പനെ അതിന്റെ അമ്മയെ കണ്ടെത്താൻ ശ്രമിക്കാതെ കോട്ടൂരിലേക്ക് വനപാലകർ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് ആഴ്ചകളോളം ആ ആനക്കുട്ടിയെ പട്ടിണിയിൽ ഇരുട്ടു മുറിയിൽ തളച്ചു. പുറത്തിറങ്ങിയാൽ ഫംഗസ് ബാധ എൽക്കും എന്നായിരുന്നു കാട്ടിലൂടെ ഓടി നടന്ന കുറുമ്പനെ ഇരുട്ടു മുറിയിൽ തളക്കാനുള്ള ന്യായം പറഞ്ഞത്. ചെറിയ ആനകുട്ടികളെ പരിശീലിപ്പിക്കാൻ എളുപ്പമാണെന്നുള്ളതുകൊണ്ടാണ് കുട്ടിയാനകളെ വനപാലകർ തന്നെ തട്ടി കൊണ്ടു പോകുന്നത്. കാട്ടാനകളെ പരിശീലിപ്പിക്കുന്നത് നിയമ വിരുദ്ധമാണ്. ഈ ആനകുട്ടി പിന്നീട് 3 മാസം കഴിഞ്ഞപ്പോൾ മരിച്ചുപോയി സംഭവം പുറത്തറിയിച്ചില്ല. ഇങ്ങനെ പിടിച്ചു കൊണ്ടു വരുന്ന ആനകുട്ടികൾ പലതും കോട്ടൂരിൽ അതിജീവിക്കറില്ല. കോട്ടൂരിൽ ആനകൾക്ക് നേരെയുള്ള പീഡനം കുപ്രസിദ്ധ വുമാണ്.
2017 ആഗസ്റ്റ് 12 മുതൽ 2018 സെപ്റ്റംബർ 10 വരെയുള്ള 13 മാസത്തെ കാലയളവിൽ കേരളത്തിൽ ചത്തോടുങ്ങിയത് 238 കാട്ടാനകളും 37 നാട്ടാനകളും ഉൾപ്പെടെ 275 ആനകൾ ആയിരുന്നു. 238 കാട്ടാനകളിൽ 41 കൊമ്പനും 120 പിടിയാനയും 77 കുട്ടിയാനകളും ഉൾപ്പെടും.
17 നും 36 നും വയസ്സ് പ്രായമുള്ള 37 നാട്ടാനകൾ ആണ് കേരളത്തിൽ ഈ കാലഘട്ടത്തിൽ ചെരിഞ്ഞത്. ഇതിൽ ഏറ്റവും കൂടുതൽ ആനകൾ മരിച്ചു വീണത് ഏറ്റവും കൂടുതൽ ആന സ്നേഹികൾ ഉള്ള തൃശൂരിൽ മരണം 10 എണ്ണം.
ഈ കൂട്ടക്കുരുത്തിയിൽ യാതൊരു ശ്രദ്ധയും കൊടുക്കാത്ത വനം വകുപ്പാണ് നീലകണ്ഠനെ ആഗ്രയിലേക്ക് കൊണ്ടു പോകാതെ തങ്ങളുടെ കണ്മുന്നിൽ തന്നെ പരിപാലിക്കാൻ മുതല കണ്ണീരുമായി നിൽക്കുന്നത്.
എന്തെങ്കിലും വിഘാതങ്ങൾ സൃഷ്ടിച്ച് ആനയുടെ ചികിത്സ മടക്കുക എന്ന തന്ത്രമാണ് ഇപ്പോൾ വനം വകുപ്പ് ഏറ്റെടുത്തിരിക്കുന്നതെന്ന് അനിമൽ ലീഗൽ ഫോഴ്‌സ് ജനറൽ സെക്രട്ടറി ഏയ്ഞ്ചൽസ് നായർ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെടണം എന്നു കാണിച്ച് സംഘടന മുഖ്യ മന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. അല്ലെങ്കിൽ 10 ലക്ഷത്തോളം വരുന്ന മൃഗസ്നേഹികൾക്ക് തെരുവിൽ ഇറങ്ങേണ്ടി വരുമെന്നും ഏയ്ഞ്ചൽസ് നായർ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.