കഴിഞ്ഞ മാര്‍ച്ച് 22 ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസ് ജീവിച്ചിരിപ്പുണ്ടെന്നു കര്‍ണാടക പൊലീസ്. ജെസ്ന തിരിച്ചെത്തുമെന്നും അധികം വൈകില്ലെന്നും കേരളാ പൊലീസ്. ജെസ്നയെ ഇനി പിന്തുടരാന് ഉദ്ദേശ്യമില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
തിരോധാനത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാവാന്‍ രണ്ടുമാസം ശേഷിക്കവെയാണ് ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന നിര്‍ണായക വിവരം കര്‍ണാടക പോലീസില്‍നിന്നു ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണസംഘത്തിനു ലഭിച്ചത്. എന്നാല്‍, ജെസ്ന എവിടെയാണെന്ന സൂചനയ്ക്കു പിന്നാലെ പോകേണ്ടെന്നാണു പൊലീസിന്റെ തീരുമാനം.
കഴിഞ്ഞ മാര്‍ച്ച് 22-നു രാവിലെ 10.40-നാണ് കോട്ടയം ജില്ലയിലെ മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ കാണാതായത്. ‘അയാം ഗോയിങ് ടു ഡൈ’ എന്ന ജെസ്നയുടെ അവസാന സന്ദേശം തെറ്റിദ്ധാരണ സൃഷ്ടിക്കാനായിരുന്നെന്നും അജ്ഞാതവാസത്തിനു പിന്നില്‍ ചില സ്ഥാപനങ്ങള്‍ക്കു പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് അയൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.