Sunday, September 26, 2021

Latest Posts

മോഡിയോട‌് വീണ്ടും ഗോ ബാക്ക‌് പറഞ്ഞ‌് തമിഴ‌്നാട‌് ഹാഷ‌്ടാഗ‌് ട്രെൻഡിങിൽ ഒന്നാമതെത്തി

പ്രധാനമന്ത്രിക്കെതിരെ ആയിരക്കണക്കിന‌് ട്വീറ്റുക‌ൾ വന്ന “ഗോ ബാക്ക‌് മോഡി’ ഹാഷ‌്ടാഗ‌് ട്രെൻഡിങിൽ ഒന്നാമതെത്തിയിരിക്കുകയാണ‌്. എംയിംസ‌ിന്റെ തറക്കല്ലിടൽ ചടങ്ങിന‌ാണ‌് മോഡി മധുരയിലെത്തിയത‌്.

ഗജ ചുഴലിക്കാറ്റ‌ിനെ തുടർന്ന‌് തമിഴ‌്നാട്ടിൽ വ്യാപക നാശനഷ്ടമുണ്ടായപ്പോൾ പ്രധാനമന്ത്രി തമിഴ‌്നാട‌് സന്ദർ‌ശിച്ചില്ല. മൂന്നുലക്ഷത്തിലധികം പേർക്ക‌് വീട‌് നഷ്ടപ്പെട്ടതും 11 ലക്ഷത്തോ‌ളം മരങ്ങൾ കടപുഴകിയതും ജനജീവിതത്തെ സാരമായി ബാധിച്ചു. ഈ ദുരന്തഘട്ടത്തിൽ തമിഴ‌് ജനതയെ സഹായിക്കാനും കേന്ദ്രസർക്കാർ തയാറായില്ല. തൂത്തുക്കുടിയിൽ സ‌്റ്റെർലൈറ്റ‌് വിരുദ്ധസമരത്തിൽ 13 പേർ വെടിയേറ്റ‌് മരിച്ചപ്പോഴും മോഡി പ്രതികരിച്ചില്ല. കാവേരി വിഷയത്തിൽ കർണാടകത്തിന‌് അനുകൂലമായി നിലപാടെടുത്തതും പ്രതിഷേധത്തിന‌് കാരണമായി. നീറ്റ‌് പരീക്ഷാപ്രശ‌്നവും പ്രതിഷേധക്കാർ ഉയർത്തി. അവശ്യഘട്ടത്തിൽ തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി തെരഞ്ഞെടുപ്പ‌് അടുത്തപ്പോൾ എന്തിനുവരുന്നുവെന്ന ചോദ്യമാണ‌് ഇവർ ഉന്നയിക്കുന്നത‌്.

പെരിയാർ ഇ വി രാമസ്വാമിയുടെ മുഖമു‌ള്ള തമിഴ‌്നാട‌് ഭൂപടം ‘ഗോ ബാക്ക‌്’ പറയുമ്പോൾ ഹെലികോപ‌്ടറിൽ കയറാൻ മോഡി ഓടുന്ന കാർട്ടൂൺ ആണ‌് ഹാഷ‌്ടാഗിനൊപ്പം പ്രചരിക്കുന്നത‌്. ഇതുപോലുള്ള നിരവധി കാർട്ടൂണുക‌ൾ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തു. മോഡിയെ തമിഴ‌്നാടിലേക്ക‌് സ്വാഗതംചെയ‌്തുള്ള ട്വീറ്റുകൾ ‘ഗോ ബാക്ക‌് മോഡി’ ട്രെൻഡിൽ നിറംമങ്ങി.

മോഡിക്കെതിരായ ജനരോഷമാണിതെന്നും തെരഞ്ഞെടുപ്പ‌് അടുത്തതുകൊണ്ടുള്ള രാഷ‌്ട്രീയതന്ത്രം മാത്രമാണ‌് തറക്കല്ലിടൽ ചടങ്ങെന്നും ഡിഎംകെ വക്താവ‌് എ സരവണൻ പറഞ്ഞു. രണ്ടാംതവണയാണ‌് തമിഴ‌്നാട്ടിൽ മോഡിയുടെ വരവിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുന്നത‌്. കഴിഞ്ഞ ഏപ്രിലിൽ ഡിഫൻസ‌് എക‌്സ‌്പോ ഉദ‌്ഘാടനത്തിനെത്തിയപ്പോഴും “ഗോ ബാക്ക‌് മോഡി’ ഹാഷ‌്ടാഗിൽ പ്രതിഷേധമുയർന്നു.

പ്രതിഷേധസൂചകമായി കറുത്ത ബലൂണുകൾ പറത്തുകയുംചെയ‌്തു. ആശുപത്രി നിർമാണത്തിനായി പ്രഖ്യാപിച്ച 1264 കോടി രൂപ ബിജെപി ചോർത്താൻ നോക്കുന്നതായും ആരോപണമുണ്ട‌്. തമിഴ‌്നാട്ടിൽ ബിജെപി അപ്രസക്തമാണെങ്കിലും ലോക‌്സഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായി സഖ്യത്തിന‌് ശ്രമിക്കുന്നുണ്ട‌്. ഇതിനെതിരെ എഐഎഡിഎംകെയിൽ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട‌്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.