Fri. Nov 20th, 2026

സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാലുമാസത്തോളമായി നടന്നുവരുന്ന ശൂദ്ര ആർത്തവ ലഹളയുടെ ഭാഗമായി ഇടയ്ക്കിടെ പ്രഖ്യാപിക്കുന്ന ഹർത്താലുകളിൽ എട്ടാമത്തെ ഹർത്താലിൻറെ ഭാഗമായുണ്ടായ സംഘർഷത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ കേരളത്തിലേക്കുള്ള യാത്ര മാറ്റിവച്ചു. ആർത്തവ ലഹളയുടെ ഭാഗമായി നടത്തപ്പെടുന്ന കലാപരിപാടികളിൽ മുഖ്യഇനമായ ഹർത്താലിൽ നടന്ന സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് മോദിയുടെ യാത്ര മാറ്റിവച്ചത്. ഇക്കാര്യം ഹിന്ദുസ്ഥാൻ ടൈംസ് ആണ് റിപ്പോ‌ർട്ട് ചെയ്തത്.

ചില കാരണങ്ങളാൽ ജനുവരി 6 ന് നടത്തുമെന്നറിയിച്ച പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദർശനം മാറ്റിവച്ചിരിക്കുകയാണ്. ശബരിമല വിഷയത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും ചെയ്യാനില്ലെങ്കിലും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’.എന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിൻറെ നിലപാടെന്ന് മുതിർന്ന ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തുന്ന ആദ്യ റാലി പത്തനംതിട്ടയിലായിരുന്നു. ശബരിമല വിഷയം മുൻനിർത്തി തിര‌‌ഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പിയുടെ ലക്ഷ്യം.കഴിഞ്ഞ ദിവസത്തെ ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് ഇതുവരെ 1718 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.