ശബരിമല യുവതി പ്രവേശനത്തിനെതിരായി നാലുമാസമായി സംസ്ഥാനത്ത് നടന്നുവരുന്ന ശൂദ്ര ആർത്തവലഹളയിലെ സ്ഥിരം കലാപരിപാടിയായ എട്ടാമത്തെ ഹര്‍ത്താലിനിടെ പൊലീസ് ഓടിച്ചിട്ട് പിടിച്ച പ്രതി സ്ഥിരം കുറ്റവാളി. കൊടുങ്ങല്ലൂരില്‍ പാസ്റ്ററേയും വൈദിക വിദ്യാര്‍ഥികളേയും ആക്രമിച്ച ആര്‍എസ്എസ്-ബിജെപി സംഘത്തിന് നേതൃത്വം നല്‍കിയ പുളിപ്പറമ്പില്‍ വിശ്വനാഥന്റെ മകന്‍ ഗോപിനാഥനെയാണ് കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലില്‍ പൊലീസ് ഓടിച്ചിട്ട് പിടിച്ചത്.
പൊലീസിന്റെ പിടിയില്‍ നിന്നും കുതറിയോടിയ അക്രമിയെ പൊലീസ് വളയുകയായിരുന്നു. അവിടെ നിന്നും തിരിഞ്ഞോടിയെങ്കിലും നേരെ എത്തിയത് പൊലീസിന്റെ കൈകളിലേക്ക് തന്നെ. ഇയാളുടെ ഓട്ടവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.

ഇരിങ്ങാലക്കുടയിലുള്ള പാസ്റ്റര്‍ റോയ് തോമസ് എന്ന എബ്രഹാം തോമസ്, രണ്ട് വൈദിക വിദ്യാര്‍ഥികള്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. മേത്തല വലിയപണിക്കന്‍ തുരുത്തിലായിരുന്നു സംഭവം. ഹിന്ദുരാജ്യത്തില്‍ മതപരിവര്‍ത്തനം നടത്തുന്ന പാസ്റ്റര്‍മാര്‍ ആവശ്യമില്ലെന്ന് ആക്രോശിച്ച് ആക്രമണം നടത്തുകയായിരുന്നു.
ആക്രമണ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലും പ്രചരിപ്പിച്ചു. ഇരിങ്ങാലക്കുടയില്‍നിന്ന് പറവൂര്‍ അണ്ടിപ്പിള്ളിക്കാവിലുള്ള പ്രാര്‍ഥനാലയത്തിലെത്തി പ്രാര്‍ഥന നടത്തിയശേഷമാണ് മേത്തല വി പി തുരുത്തില്‍ പാസ്റ്ററും വിദ്യാര്‍ഥികളുമെത്തിയത്. ഇവിടെ ലഘുലേഖ വിതരണം ചെയ്യുന്നതിനിടെയാണ് സംഘടിച്ചെത്തിയ ബിജെപിക്കാര്‍ ആക്രമിച്ചത്. അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പാസ്റ്റര്‍ റോയി തോമസ് കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയായിരുന്നു.
