ശബരിമല ദർശനം നടത്തിയ യുവതികളിൽ ഒരാളായ ബിന്ദു അമ്മിണി ജോലിചെയ്യുന്ന കണ്ണൂര്‍ സര്‍വകലാശാലയുടെ തലശ്ശേരി പാലയാടുള്ള സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലേക്ക് ശൂദ്രലഹളാ മാർച്ചുകണ്ടു പൊട്ടിച്ചിരിച്ച് നാട്ടുകാരും നാണംകെട്ട് ജനം ടിവിയും. ശൂദ്രകലാപകാരികൾ തലശ്ശേരിയിൽ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്ന യൂണിവേഴ്സിറ്റി കാമ്പസിലേക്കുള്ള മാർച്ചിൽ ഒരു ശൂദ്രപോരാളിയും എത്തിയില്ല.
ആചാരലംഘനം നടത്തി ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനെ കോളജില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. രാവിലെ. 10.30ന് ധര്‍മ്മടം സത്രം റോഡില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കാനായിരുന്നു തീരുമാനം.
പോലീസും വിദ്യാർത്ഥികളും ലഹളക്കാരെ നേരിടാൻ സന്നദ്ധരായി നിലയുറപ്പിച്ചിരുന്നെങ്കിലും നേതാക്കന്മാരല്ലാതെ അണികളാരും എത്തിയില്ല. ശൂദ്രകലാപം മാധ്യമങ്ങൾ ബഹ്ഷ്കരിച്ചതിനാൽ മറ്റുമാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്യാൻ ആ പരിസരത്തേയ്ക്ക് തിരിഞ്ഞുനോക്കിയില്ല.സംഗതി പന്തികേടാണെന്ന് മനസിലാക്കിയ ശൂദ്രനേതാക്കളും പതുക്കെ മുങ്ങിയതോടെ യൂണിവേഴ്സിറ്റി ദഹനം ലൈവായി ചിത്രീകരിക്കാൻ എത്തിയ ജനം ടിവിയും ജന്മഭൂമിയും നാണംകെട്ട് മടങ്ങി.
കോഴിക്കോട് എടക്കുളം സ്വദേശിയായ ബിന്ദു അമ്മിണി എറണാകുളം ഗവൺമെന്റ് ലോ കോളജില്‍നിന്ന് നിയമബിരുദവും തിരുവനന്തപുരം കാര്യവട്ടം ഗവൺമെന്റ് ലോ കോളജില്‍നിന്ന് എല്‍.എല്‍.എമ്മും നേടിയ യുവതിയാണ്. ബിന്ദു ഇപ്പോള്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ തലശ്ശേരി പാലയാടുള്ള സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന ബിന്ദു വിദ്യാർത്ഥികൾക്കിടയിൽ സ്വീകാര്യയായ അധ്യാപികയാണ്. ബിന്ദു ശബരിമല ദർശനം നടത്തിയതിൻറെ പേരിൽ കാമ്പസിൽ കയറി അഭ്യാസമിറക്കിയാൽ കളിപടിപ്പിച്ചുവിടാൻ തന്നെയായിരുന്നു തങ്ങളുടെ തീരുമാനമെന്ന് വിദ്യാർഥികൾ പറഞ്ഞു.
കോഴിക്കോട് എടക്കുളം സ്വദേശിയാണ്. എറണാകുളം ഗവൺമെന്റ് ലോ കോളജില്‍നിന്ന് നിയമബിരുദവും തിരുവനന്തപുരം കാര്യവട്ടം ഗവൺമെന്റ് ലോ കോളജില്‍നിന്ന് എല്‍.എല്‍.എമ്മും നേടിയ ബിന്ദു ഇപ്പോള്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ തലശ്ശേരി പാലയാടുള്ള സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന ബിന്ദു,
നേരത്തെ ബിന്ദു യുവജനവേദിയുടെയും സി.പി.ഐ. (എം.എല്‍) ന്റെയും സജീവ പ്രവര്‍ത്തകയായിരുന്നു. ഭര്‍ത്താവ് സി.പി.ഐ.എം.എല്‍. പ്രവര്‍ത്തകനായ ഹരിഹരന് യുവജനവേദിയുടെ മുന്‍ ജില്ലാ സെക്രട്ടറിയാണ്. 2009ല്‍ സി.പി.ഐ(എം.എല്‍.) പിളര്‍ന്നതോടെ ഇരുവരും സജീവരാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങി. ഇപ്പോള്‍ 9 വർഷത്തോളമായി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് ബിന്ദു വ്യക്തമാക്കി.
