Fri. Nov 20th, 2026

ശബരിമലയിലേക്കു പോകാനായി ആന്ധ്രയിൽ നിന്നും സ്വകാര്യ ബസിലെത്തിയ മൂന്നു യുവതികളെ കാസർകോട്ട് ശൂദ്രലഹളക്കാർ തടഞ്ഞു. കഴിഞ്ഞ രാത്രി 10.30 ന് കറന്തക്കാടിന് സമീപം വെച്ചാണ് തീർത്ഥാടക സംഘത്തിലെ മൂന്ന് യുവതികളെ ലഹളക്കാർ കണ്ടത്. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിന് കയറാനായി ബസ് നിർത്തിയപ്പോഴാണ് ബസിൽ യുവതികളുള്ളതായി അറിഞ്ഞത്. തുടർന്ന് ശൂദ്ര കലാപകാരികൾ സംഘടിക്കുകയായിരുന്നു

വിവരമറിഞ്ഞ് കാസർകോട് ടൗൺ എസ്.ഐ പി. അജിത്കുമാർ, അഡീഷണൽ എസ്.ഐ വേണുഗോപാൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. ശബരിമല ദർശനം നടത്തുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും ഒപ്പമുള്ളവരെ കയറ്റിവിടാനാണെന്നും ഇതിനുമുമ്പും പമ്പ വരെ യാത്ര ചെയ്തിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കിയെങ്കിലും പ്രതിഷേധക്കാർ ഇവരെ ശബരിമലയിലേക്ക് വിടാൻ സമ്മതിച്ചില്ല. ശബരിമലയിലെ പ്രശ്‌നങ്ങളൊന്നും അറിയാത്ത യുവതികളാണ് ബസിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. വിവരം അറിഞ്ഞപ്പോൾ തങ്ങൾ അങ്ങോട്ട് പോകുന്നില്ലെന്ന് യുവതികൾ പ്രതിഷേധക്കാരോട് പറയുകയായിരുന്നു. പിന്നീട് ഇവരെ മറ്റൊരു കാറിൽ സ്വദേശത്തേക്ക് തിരിച്ചയച്ച ശേഷം ഒപ്പമുള്ളവർ ശബരിമലയിലേക്ക് യാത്ര തുടർന്നു.