Mon. Nov 23rd, 2026

ലഹരി മരുന്നുമായി സിനിമ-സീരിയല്‍ താരം പിടിയിൽ .തിരുവനന്തപുരം സ്വദേശിയായ അശ്വതി ബാബുവിനെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്. ഇവരുടെ ഡ്രൈവര്‍ ബിനോയിയേയും പൊലീസ് പിടികൂടി. തൃക്കാക്കര പോലീസ് ആണ് പ്രതികളെ പിടികൂടിയത്.

ഇന്ന് വൈകിട്ടാണ് നടിയുടെ ഫ്ലാറ്റിൽ പൊലീസ് റെയ്ഡ് നടത്തിയത്.ഫ്ലാറ്റിൽ നിന്നും എം ഡി എം എ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. ബംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് നടി പോലീസിനോട് പറഞ്ഞു. നടിയുടെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടക്കുന്നതായി പോലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു.ഇരുവരെയും വൈദ്യപരിശോധനയ്‌‌ക്കായി കൊണ്ടുപോയി.

മയക്കുമരുന്നുമായി പോലീസ് പിടിയിലായ സീരിയല്‍ നടി അശ്വതി ബാബു മയക്കു മരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നുവെന്നും അതിന് അഡിക്റ്റ് ആണെന്നും പോലീസ് പറഞ്ഞു. മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ ഇത്തരത്തിലുള്ള ലഹരി മരുന്ന് ഉപയോഗിച്ച് വരുന്നയാളാണ് അശ്വതി.