പ്രമുഖ യുക്തിവാദിയും പരിസ്ഥിതി പ്രവർത്തകനും കേരള യുക്തിവാദി സംഘo മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ടി.പരമേശ്വരൻ (78) ചൊവ്വാഴ്ച്ച ഉച്ചക്ക് 12.30 ന് എറണാകുളം വൈറ്റിലയിൽ അന്തരിച്ചു കണ്ണുകൾ എറണാകുളം ശ്രീധർ കണ്ണാശുപത്രിക്ക് ദാനം ചെയ്തു. എറണാകുളം ജില്ലയിലെ ആമ്പല്ലൂർ സ്വദേശിയാണ് മൃതദേഹം ഇന്ന് (ബുധൻ) രാവിലെ 11 ന് ചോറ്റാനിക്കര ഹോമിയോ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനത്തിന് വേണ്ടി വിട്ടു കൊടുക്കുന്നതാണു്. ഒരു നല്ല മനുഷ്യസ്‌നേഹി കൂടി വിടവാങ്ങിയിരിക്കുന്നു. ആദരാഞ്ജലികൾ!
കേരള വാട്ടർ അതോറിറ്റിയിൽ നിന്നും അസി. എഞ്ചിനീയറായി വിരമിച്ചതിന് ശേഷം
സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് നിർദ്ധനരായ ക്യാൻസർ രോഗികൾക്കും വൃദ്ധ രോഗികൾക്കും സൗജന്യമായി ജീവൻ രക്ഷാ മരുന്നുകൾ വിതരണം ചെയ്തു വരുന്ന ജീവൻ രക്ഷാ ചാരിറ്റബിൾ സൊസൈറ്റിയുടെ ജന:സെക്രട്ടറിയായി ( 2006 മുതൽ) കർമനിരതനായി.
35 കൊല്ലം മുമ്പേ തന്നെ വീടിന്റെ മുകളിൽ മാവുകളും തെങ്ങും നാരകവും പപ്പായയും വിവിധ പയ്യക്കറികളുംഅടക്കം എല്ലാം അദ്ഭുതകരമായി നട്ട് ഇന്നും അതി മനോഹരമായി നില നിർത്തുന്ന കാലത്തിനും ഏറെ മുന്നേ നടന്ന യഥാർത്ഥ പ്രകൃതി സ്നേഹി.കൂടിയായിരുന്നു ടി.പരമേശ്വരൻ. അതിലെ നാരങ്ങയുടെ മറക്കാനാവാത്ത സ്വാദും സുഗന്ധവും നിരന്തരം എല്ലാവരോടും സംസാരിക്കാറുണ്ട്. പാവപ്പെട്ടവർക്ക് നിരന്തരം സഹായം എത്തിക്കുന്ന രോഗികൾക്ക് മരുന്ന് എത്തിച്ചു കൊടുക്കുന്ന ഒരു മനുഷ്യ സ്നേഹി കൂടിയായിരുന്നു അദ്ദേഹം.
യുക്തി വാദി സംഘത്തിന്റെ നേതാവ്, വിട്ടു വീഴ്ചയില്ലാത്ത ആദർശ വാദി, MA ജോണിന്റെ സമകാലീന രാഷ്ട്രീയ പ്രവർത്തകൻ,പരിസ്ഥിതി പ്രവർത്തകൻ തുടങ്ങി വിശേഷണങ്ങൾ ഒരു പാടാണ് ടി. പരമേശ്വരന്.
കുമ്പളം സ്വദേശിയായ സരസ്വതിയാണ് ഭാര്യ.സ്വപ്ന (സ്പെഷ്യൽ വില്ലേജ് ഓഫീസർ , കാട്ടാക്കട താലൂക്ക് ), ഷാഹുൽ ( ബിസിനസ് ) എന്നിവർ മക്കളും ഡി. മനേക്ഷ് പ്രസാദ് (ഡെപ്യൂട്ടി ഡയറക്ടർ , വ്യാവസായിക പരിശീലന വകുപ്പ്) , നീനു ഭാസ്കരൻ എന്നിവർ മരുമക്കളുമാണ്.
https://newsgil.in/2018/12/05/funeral-of-pt-parameswaran/