Thursday, August 11, 2022

Latest Posts

രഹ്ന ഫാത്തിമയുടെ അറസ്റ്റ് ലിംഗസമത്വത്തിനെതിരെ,​ രൂക്ഷ വിമർശനവുായി സാറാ ജോസഫ്

ഫെയ്‌സ്‌ബുക്കിൽ തുട കാണിച്ച് പോസ്റ്റ് ഇട്ട് രാധാകൃഷ്ണമേനോൻറെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരേ രൂക്ഷ വിമർശനവുായി എഴുത്തുകാരി സാറാ ജോസഫ് രംഗത്ത്. ലിംഗ സമത്വത്തിന് എതിരായ അറസ്റ്റാണ് പൊലീസ് നടത്തിയതെന്ന് സാറാ ജോസഫ് പറഞ്ഞു. രഹ്നയുടെ വേഷവും നടപ്പും മതവുമല്ല ശ്രദ്ധിക്കേണ്ടത്,​ ആചാരങ്ങളെ ധിക്കരിക്കാതെ മല കയറാൻ പറ്റില്ലെന്നും പോലീസിൻറെ ജോലി ആചാരം സംരക്ഷിക്കലല്ല നിയമ പാലനമാണെന്നും അവ‌‌ർ കൂട്ടിച്ചേർത്തു.

സുപ്രിം കോടതി വിധി അനുസരിക്കുക മാത്രമേ രഹ്ന ചെയ്തിട്ടുള്ളുവെന്നും ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പ് വരുത്തുമെന്ന സർക്കാർ വാഗ്ദാനം അനുസരിച്ചാണ് സ്ത്രീകൾ മലകയാറാൻ വന്നതെന്നും അവർ കൂട്ടിച്ചേർത്തു.രഹ്ന ഫാത്തിമയുടെ ഇല്ലീഗൽ അറസ്റ്റിനും അന്യായ തടങ്കലിനും എതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് വിവിധ സ്ത്രീസംഘടനകൾ.

ശബരിമല സ്ത്രീപ്രവേശന വിധി വന്ന ഉടനെ മോഡൽ കൂടിയായ രഹ്ന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ആരുടെയൊക്കെയോ വികാരം വൃണപ്പെടുന്നതിനും രഹ്നയുടെ അറസ്റ്റിനും ഇടയാക്കിയത്. ശബരിമലയിലേക്ക് പോകുന്നവർ ധരിക്കുന്ന കറുത്ത വേഷത്തിലായിരുന്നത്രേ അവർ. കറുത്ത വേഷമണിഞ്ഞ് കഴുത്തിൽ മാലയണിഞ്ഞ് നെറ്റിയിൽ കുറിതൊട്ട വേഷത്തിൽ തുട കാണത്തക്ക വിധമായിരുന്നത്രെ രഹ്ന ഇരുന്നിരുന്നത്. ഇത് കണ്ട ആർക്കൊക്കെയോ വികാരം വൃണം പൊട്ടിയതിനെ തുടർന്ന് അത് അയ്യപ്പനിൽ ആരോപിച്ച് അയ്യപ്പന് വേണ്ടി ബ്രഹ്മചര്യം സംരക്ഷിക്കാൻ ചിലർ പരാതി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ രഹ്നയ്ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഒരു വൃണ ക്കേസെടുക്കുകയായിരുന്നു. തെറി നാമജപ ഘോഷയാത്രക്കിടെ പൊതു നിരത്തിൽ മാധ്യമങ്ങളുടെ മുന്നിൽ അടിവസ്ത്രം പോലുമില്ലാതെ ഉടുമുണ്ട് പൊക്കി കാണിച്ചവരുടെ പരാതിയിലാണ് സ്വന്തം ഫെയ്‌സ്‌ബുക്ക്‌ സ്റ്റാറ്റസിൽ സ്വന്തം ഫോട്ടോ ഇട്ടതിന് വികാരം വൃണം പൊട്ടിയെന്ന് പറഞ്ഞു കേരളാ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്എന്നതാണ് വിചിത്രം.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.