Fri. Mar 29th, 2024

READ IN ENGLISH: HC imposes fine of Rs 25000 on Sobha Surendran

ശബരിമലയിലെ പോലീസ് നടപടി ചോദ്യം ചെയ്ത് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി രൂക്ഷ വിമര്‍ശനത്തോടെ തള്ളി. വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ട് കാണിക്കുന്നതിന് കോടതിയെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി താക്കീത് നല്‍കി. കോടതിയില്‍ സമര്‍പ്പിച്ചത് വികൃതമായ ആരോപണങ്ങളാണെന്നും വിമര്‍ശിച്ചു.

അനാവശ്യമായ ഹര്‍ജി സമര്‍പ്പിച്ച് കോടതിയുടെ സമയം കളഞ്ഞതിന് 25,000 രൂപയും പിഴ ചുമത്തി. ഈ തുക ലീഗല്‍ സര്‍വീസ് സൊസൈറ്റിക്ക് നല്‍കണം. രൂക്ഷ വിമര്‍ശനത്തിന് പശ്ചാത്തലത്തില്‍ ശോഭാ സുരേന്ദ്രനു വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ മാപ്പുപറഞ്ഞു. എന്നാല്‍ കോടതി മാപ്പപേക്ഷ സ്വീകരിച്ചില്ല. നടപടി എല്ലാവര്‍ക്കും പാഠമാകണമെന്നുമെന്നും ചീഫ് ജസ്റ്റീസ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

ശബരിമലയില്‍ ഭക്തരെ പൊലീസ് പീഡിപ്പിക്കുകയാണെന്നും തനിക്ക് നേരെയും പീഡനം ഉണ്ടായെന്നും മറ്റും ആരോപിച്ച്‌ ഇക്കാര്യത്തില്‍ ഹൈക്കോടതി നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ശോഭാ സുരേന്ദ്രന് കോടതി പിഴ വിധിച്ചത്. സര്‍ക്കാരിന് വേണ്ടീ സീനിയര്‍ ഗവണ്‍മെന്റ് പ്‌ളീഡര്‍ പി നാരായണന്‍ ഹാജരായി.