Tue. Jul 28th, 2026

അയ്യപ്പനെ കറുത്ത ഡ്രസ് ഇട്ട് തുട കാണിച്ച് വികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് തെറി നാമജപ പാർട്ടി നൽകിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബിഎസ്എൻഎൽ ജീവനക്കാരി രെഹ്ന ഫാത്തിമയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് നൽകിയ കസ്റ്റഡി ആപ്ലിക്കേഷൻ കോടതി തള്ളി.

ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും രെഹ്ന ഫാത്തിമ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഓഫിസിലെ കമ്പ്യൂട്ടറും ലാപ്ടോപ്പും ഒക്കെ പരിശോധിക്കണമെന്നും മറ്റുമാണ് പോലീസ് കസ്റ്റഡി ആപ്ലിക്കേഷനിൽ ആവശ്യപ്പെട്ടിരുന്നത്. പൊലീസിൻറെ അപേക്ഷ തള്ളിയകോടതി കൂടുതൽ ചോദ്യം ചെയ്യാൻ ഉണ്ടെങ്കിൽ ഇന്ന് ഉച്ച്ക്ക് 3 മണിമുതൽ 5 മണിക്കുള്ളിൽ ജയിൽ സുപ്രണ്ടിൻറെ മുന്നിൽവെച്ച് ചോദ്യം ചെയ്യാനും നിർദ്ദേശിച്ചു. രെഹ്നയുടെ ജാമ്യഅപേക്ഷ നാളെ പരിഗണിക്കും.

ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോന്‍ നല്‍കിയ പരാതിയിലാണു പൊലീസ് രഹ്നയ്‌ക്കെതിരെ കേസെടുത്തത്. നേരത്തെ ഹൈക്കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് പത്തനംതിട്ട പൊലീസ് കൊച്ചിയില്‍ എത്തി രഹ്നയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

You missed