Tue. Jul 28th, 2026

സോഷ്യൽ മീഡിയയിലൂടെ പ്രശസ്‌തയായ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ ഉയർന്ന കവിതാ മോഷണ വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ചയായിരിക്കുന്നത്. ഒരു അദ്ധ്യാപക സംഘടന പുറത്തിറക്കുന്ന ജേർണലിൽ പ്രസിദ്ധീകരിച്ച കവിത കലേഷ് എന്ന ദളിത് വിഭാഗത്തിൽപെട്ട കവി വർഷങ്ങൾക്ക് മുമ്പ് എഴുതിയതാണെന്നും ഒരു മലയാള വാരികയിൽ പ്രസിദ്ധീകരിച്ച കലേഷിന്റെ കവിത വള്ളിപുള്ളി തെറ്റാതെ ദീപ ടീച്ചർ കോപ്പിയടിച്ചുവെന്നുമാണ് ആരോപണം.

വിവാദങ്ങളിൽ പ്രതികരിച്ച് സാഹിത്യകാരനായ എൻ.എസ് മാധവനും രംഗത്തെത്തിയിരിക്കുന്നു. ട്വിറ്ററിലൂടെയാണ് എൻ.എസ് മാധവന്റെ പ്രതികരണം. ‘കണകുണ പറയാതെ ദീപ നിശാന്ത് കലേഷിനോട് മാപ്പ് പറയണ’മെന്നാണ് എൻ.എസ് മാധവൻ ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്. അതേസമയം, തന്റെ കവിത കോപ്പിയടിച്ചതാണെന്ന് ദീപാ നിശാന്ത് പറയാൻ തയ്യാറായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് കവി കലേഷ് പറഞ്ഞു. താൻ ഏഴ് വർഷം മുമ്പ് എഴുതിയ കവിത സ്വന്തമാണെന്ന് സ്ഥാപിക്കേണ്ട ഗതികേടിലാണ് ഇപ്പോഴുള്ളതെന്നും കലേഷ് വ്യക്തമാക്കി

You missed