ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച ചരിത്ര വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട പുന:പരിശോധന ഹർജികൾ നാളെ പരിഗണിക്കും. തുറന്ന കോടതിയിലെ വാദം ഒഴിവാക്കി ചേംബറിലായിരിക്കും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹർജികൾ പരിഗണിക്കുന്നത്. ആകെ 48 പുനപരിശോധന ഹർജികളാണ് ഇതുവരെ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ നാല് റിട്ട് ഹർജികൾ നാളെ രാവിലെയും ബാക്കിയുള്ളത് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കുമാണ് പരിഗണിക്കുക. ജഡ്ജിമാരുടെ ചേംബറിൽ അഭിഭാഷകർക്കോ കക്ഷികൾക്കോ പ്രവേശനം അനുവദിക്കില്ല.
പുന:സംഘടിപ്പിച്ച ബെഞ്ചിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നൽകും. രാവിലെ പരിഗണിക്കുന്ന റിട്ട് ഹർജികൾ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് പരിശോധിക്കുക. അതേസമയം, ദേവസ്വം ബോർഡിന് വേണ്ടി നാളെ മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.
സംഘികൾക്ക് സന്തോഷം തരുന്ന ഒരു വാർത്തയാണ് ഇത്. ഇതിന്റെ അർഥം അഞ്ചാംഗ ബെഞ്ച് എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം നോക്കിയില്ല എന്ന് മാത്രമാണ്.വിധിക്കു കാര്യമായ ഒരു വ്യത്യസ്തവും ഉണ്ടാകാൻ സാധ്യത ഇല്ല. ആ സാഹചര്യത്തിൽ സംഘികൾക്ക് അടുത്ത തിരഞെടുപ്പ് വരെ ഈ പ്രക്ഷോഭം കൊണ്ട് നടക്കാം. ഫലമുണ്ടാകുമോ എന്നൊന്നും നോക്കണ്ട. ഒരു പണി ആയില്ലേ?ഒന്ന് മാത്രമാണ് കുഴപ്പം. കുറച്ചു കഴിഞ്ഞാൽ ഇതൊരു ശല്യമായി എന്ന് ശബരിമലക്ക് പോകുന്നവർക്ക് തോന്നിത്തുടങ്ങും. പണിമുടക്കുകൾ എല്ലാം തുടങ്ങുന്ന സമയത്തെ പോലെ കുറച്ചു കഴിഞ്ഞാൽ ആവേശം കുറയുമല്ലോ.

വാൽകഷ്ണം ഫ്രീ:
ചൊവ്വാഴ്ച മൂന്നു മുതൽ നാലര വരെ രാഹുകാലമല്ലേ .
13 ഉം ചൊവ്വാഴ്ചയും രാഹുകാലവും .
വിശ്വാസികൾക്ക് ഇതിൽപരം ദോഷസമയമില്ല ..
ശബരിമല റിവ്യൂ ഹർജ്ജികൾ പതിമൂന്നാം തീയതി മൂന്നുമണിക്ക് ശേഷം സുപ്രീംകോടതിയിൽ പതിമൂന്നു നിലയിൽ പൊട്ടും
ഇത്തവണ പ്രവചനം തെറ്റില്ല. താൻ മാറ്റിപ്പിടിച്ചു. ഇപ്പോൾ ഡിങ്കജോതിഷമാണ് പരീക്ഷിക്കുന്നതെന്ന് കാണിപ്പയ്യൂർ.

{:}