ശബരിമല സ്‌ത്രീപ്രവേശനത്തില്‍ സുപ്രീംകോടതിവിധിയെ അനുകൂലിച്ച് എബിവിപി വനിതാ നേതാക്കള്‍. എബിവിപി തിരുവനന്തപുരം നഗരപ്രമുഖും വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകയുമായ ശ്രീപാര്‍വതി ഓംകാറും, എബിവിപി തിരുവനന്തപുരം വനിതാ വിഭാഗം ചുമതലക്കാരിയായ അഞ്ജന സുജിത്തുമാണ് സ്‌ത്രീപ്രവേശനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇരുവര്‍ക്കും നേരെ സംഘപരിവാറിന്റെ വധഭീഷണി ഉയര്‍ന്നിട്ടുണ്ട്.
ഒക്‌ടോബര്‍ മാസം പുറത്തിറങ്ങിയ ‘കേസരി’ മാസികയില്‍ സുപ്രീംകോടതിവിധി സ്ത്രീവിവേചനത്തിനെതിരായ പ്രഖ്യാപനത്തിന്റെ തുടക്കമാണെന്ന് അഞ്ജന സുജിത്ത് പറയുന്നു. ശബരിമലയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ തടയരുതെന്നും ്അവര്‍ പോകട്ടെ എന്നും അഞ്ജന എഴുതിയിട്ടുണ്ട്.
അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് ശരിയല്ല എന്ന് ശ്രീപാര്‍വതി കേസരിയിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. എബിവിപി സംസ്ഥാന നേതാക്കളും ദേശീയ എക്‌സിക്യൂട്ടീവ് മെമ്പറുമുള്‍പ്പെടെ സുപ്രീംകോടതി വിധിക്ക് അനുകൂലമാണെന്നും എന്നാല്‍ ബിജെപിയുടെ വോട്ട് രാഷ്ട്രീയം മുന്നില്‍ കണ്ട് തുറന്നുപറയാന്‍ മടിക്കുന്നതാണെന്നും ശ്രീപാര്‍വതി പറഞ്ഞു. രാഹുല്‍ ഈശ്വരൊക്കെ സവര്‍ണഫാസിസമാണ് കാണിക്കുന്നത്. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ വധഭീഷണി ഉണ്ട്. തനിക്ക് അറിയാവുന്നവര്‍ തന്നെ കൊന്നു കളയുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ശ്രീപാര്‍വതി പറഞ്ഞു.
തിരുവനന്തപുരം എംജി കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം വിദ്യാര്‍ത്ഥിനിയാണ് അഞ്ജനാ സുജിത്ത്. തിരുവനന്തപുരം ഓപറേഷന്‍ ട്രൈനിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയാണ് ശ്രീപാര്‍വതി.
