ശബരിമല ദര്‍ശനത്തിന് ഇന്നെത്തിയത് നാല് യുവതികളാണ്. എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ മലചവിട്ടാതെ തിരിച്ചുപോകുകയായിരുന്നു. പ്രതിഷേധക്കാര്‍ സന്നിധാനത്തും നടപ്പന്തലിലും ഒക്കെയായി തടഞ്ഞുവെച്ച യുവതികളെല്ലാം തെലങ്കാനയില്‍ നിന്നുള്ള ഒറ്റ തീര്ഥാടകസംഘത്തില്പ്പെട്ടവരാണ്. ശബരിമല ആചാരങ്ങളെ കുറിച്ചോ പ്രതിഷേധത്തെ കുറിച്ചോ അറിയാതെയാണ് ദര്ശനത്തിനെത്തിയതെന്നായിരുന്നു യുവതികള്‍ പൊലീസിനോട് പറഞ്ഞത്. പ്രശ്നം സൃഷ്ടിക്കാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് ഇവര്‍ സ്വമേധയ തിരിച്ചുപോകാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.
രാവിലെയാണ് വാസന്തിയും ആദിശേഷിയും മലകയറാന്‍ എത്തിയത്. പമ്പയില്‍ സന്നിധാനത്തേക്ക് മല കയറാന്‍ തുടങ്ങി കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും പ്രതിഷേധക്കാര്‍ ഇവരെ തടയുകയായിരുന്നു. യുവതികള്‍ മലകയറുന്നത് തടയാന്‍ വഴിയില്‍ കിടന്നും ശരണമന്ത്രം ചൊല്ലിയുമായിരുന്നു പ്രതിഷേധം. തെലുങ്ക് മാത്രം അറിയാവുന്നതിനാല്‍ ഇവര്‍ക്ക് പ്രതിഷേധക്കാര്‍ പറയുന്നതൊന്നും മനസിലായിരുന്നില്ല. പൊലീസ് സംരക്ഷണം ഇല്ലാതെയായിരുന്നു ഇവര്‍ മലചവിട്ടാനെത്തിയത്. പ്രതിഷേധം കനത്തതോടെ പൊലീസ് എത്തി യുവതികളെ പമ്പാ ഗാര്‍ഡ് റൂമിലേക്ക് മാറ്റുകയായിരുന്നു. ഇവര്‍ക്ക് നാല്‍പ്പത്തി രണ്ടും നാല്‍പ്പത്തിയഞ്ചുമായിരുന്നു പ്രായം. സംരക്ഷണം നല്‍കാമെന്നും എതിര്‍പ്പുണ്ടാകുമെന്നും അറിയിച്ചതിനാല്‍ യുവതികള്‍ പിന്മാറുകയായിരുന്നു.
ഇവര്‍ക്ക് ശേഷം ശബരിമല ദര്‍ശനത്തിനെത്തിയ പാലമ്മ എന്ന സ്ത്രീയെ മരക്കൂട്ടത്ത് വച്ചാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രായത്തില്‍ സംശയം തോന്നിയതിനാലാണ് പ്രതിഷേധക്കാര്‍ പാലമ്മയെ തടഞ്ഞത്. പൊലീസെത്തി തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചപ്പോള്‍ ആണ് ഇവര്‍ക്ക് 46 വയസ്സാണെന്ന് മനസിലായത്. തുടര്‍ന്ന് സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ ഇവര്‍ക്ക് മുന്നില്‍ കിടന്നും ശരണം വിളിച്ചും പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടര്‍ന്ന് ഇവരെ പൊലീസ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഉച്ചയ്ക്ക് ശേഷമാണ് നാലാമത്തെ സ്ത്രീയായ പുഷ്പലതയെ പ്രതിഷേധം കാരണം തിരിച്ചയച്ചത്. മരക്കൂട്ടത്ത് വെച്ചായിരുന്നു യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞത്. ഇവരോട് തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടെങ്കിലും ഇവരുടെ കൈയ്യില്‍ അതുണ്ടായിരുന്നില്ല. ശരണം വിളികളുമായി ഇവരുടെ ചുറ്റും കൂടിയ പ്രതിഷേധക്കാര്‍ പമ്പ വരെ യുവതിയെ എത്തിച്ചു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇവരെ പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
സുപ്രീം കോടതി വിധിയുടെ പശ്ചത്താലത്തില്‍ ഇന്നലെയും ശബരിമലയില്‍ ദര്‍ശനത്തിനായി യുവതികള്‍ എത്തിയിരുന്നു. ആര്‍ക്കും പ്രതിഷേധം കാരണം സന്നിധാനത്ത് എത്തുന്നതിന് സാധിച്ചിട്ടില്ല. സുരക്ഷയൊരുക്കുന്നവർ ഇത്രയും ദിവസമായിട്ടും 144 പ്രഖ്യാപിച്ചിട്ടും അനാവശ്യമായി പമ്പയിലും സന്നിധാനത്തും തമ്പടിച്ചിരിക്കുന്നവരെ തുരത്താനുള്ള നടപടികൾ സ്വീകരിക്കുന്നില്ല.
കേരള നിയമസഭയിലെ ഭരണകക്ഷിയുടെ വനിത അംഗങ്ങളായ 50 വയസിൽ താഴെ പ്രായം ഉള്ളവരാരും ശബരിമല കയറാൻ മുന്നോട്ട് വരാത്തത്.ചർച്ചയാകുകയാണ്. തുല്യനീതി യുടെ പേരിൽ മല കേറി മാതൃക കാണിക്കാൻ ഇവർക്ക് ബാധ്യതയില്ലേ?
അനാചാരങ്ങൾക്കും അസമത്വങ്ങൾക്കുമെതിരേ കമ്യൂണിസ്റ്റ് കാർ പോരാടിയിട്ടുണ്ടെന്ന് ഇടക്കിടെ തള്ളൽ മഹാത്മ്യം നടത്തുന്നവരെന്താണ് ഇത്രയും വലിയ അനാചാരവും ഭരണകൂടത്തിന് നാണക്കേടുണ്ടാക്കുന്ന തരത്തിൽ ചൂദ്ര ഗുണ്ടകൾ അഴിഞ്ഞാടിയിട്ടും പോരാട്ടം വരാത്തത് ?
ശബരിമലയിൽ 50 വയസിൽ താഴെ പ്രായമുള്ളവർ കേറാൻ പാടില്ലാ എന്ന അനാചാരത്തോട് ഈ വനിതാ MLA മാർ യോജിക്കുന്നുണ്ടോ? യോജിപ്പുണ്ടെങ്കിൽ അക്കാര്യം തുറന്നു പറയണം. മറിച്ചാണെങ്കിൽ അക്കാര്യം ധൈര്യം പൂർവം വെളിപ്പെടുത്താൻ തയാറാകണം. സുപ്രീം കോടതി വിധി നടപ്പാക്കണമെന്നു പോലും ഈ സഹോദരി മാർ ഇത് വരെ പറഞ്ഞതായി അറിവില്ല എന്ന് രാഷ്ട്രീയ നിരീകഷകർ പറയുന്നു