Sat. Nov 21st, 2026

‘ഇപ്പോഴത്തെ ബഹു: സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുക;  ആരും ആരുടെയെങ്കിലും വാക്ക് കേട്ട് ചാടി തെരുവിൽ ഇറങ്ങരുത്’ -ആലുവ അദ്വൈത ആശ്രമം

നാളെ ഒരിക്കൽ താന്ത്രീക വിദ്യപഠിച്ച ശൂദ്രന്മാർക്ക് അവർണ്ണനായ അയ്യപ്പനെ ശബരിമലയിൽ പൂജിക്കേണ്ട ഒരു സാഹചര്യം വന്നാൽ ” ആചാരമല്ല എന്നു പറഞ്ഞ് ഈ സവർണ്ണർ നിങ്ങൾക്കെതിരെ സമരം ചെയ്യും.’ നായരാദി തുടങ്ങിയ ശൂദ്രർ പൂജിക്കാൻ പാടില്ലന്ന് പറയും’ മറ്റു മതസ്ഥരുടെ കാര്യം’ നമ്മൾ നോക്കേണ്ടതില്ല.

സനാതന ധർമ്മത്തിൽ ജാതിവിവേചനം പാടില്ല’ ബ്രാഹ്മണനോ .ക്ഷത്രിയനോ ‘അല്ല അയ്യപ്പൻ ‘ പല അവർണ്ണ കുംടുംബവുമായുള്ള ശബരിമല ബന്ധം സവർണർ ഇല്ലാതാക്കി.പ്രത്യേകിച്ച് അയ്യപ്പനേ സനേഹിച്ച ചീരപ്പൻ ചിറകുടുംബത്തിലെ സ്ത്രീയായ മാളികപ്പുറത്തമ്മയെ. ചീരപ്പൻ ചിറ കുംടുംബക്കാർക്ക് ഉണ്ടായിരുന്ന അവകാശം ഇല്ലാതാക്കിയിരുന്നു.

ആർത്തവം പറഞ്ഞ് സ്തീക്കള കയറ്റാതിരിക്കുന്നത് പൗരോഹിത്യത്തിലെ പുരുഷാധിപത്യമാണ് ‘ എല്ലാ മതങ്ങളിലും ഇത് കാണാം. ഏതു ക്ഷേത്രത്തിലും ഏതു ദേവനേയും പൂജിക്കാൻ സനാതന ധർമ്മത്തിലെ ഏതു ജാതിയിലേയും സ്ത്രീയ്ക്കും പുരുഷനും അവകാശമുണ്ട്. കാരണം ദൈവങ്ങൾ എല്ലാം ബ്രാഹ്മണരല്ല’സവർണ്ണ പൗരോഹിത്യ ധിക്കാരം ഇന്ത്യയുടെ പരമോന്നത കോടതി ഇല്ലാതാക്കുകയാണ് ചെയ്തത്.

“കാലാനുസൃതമായി ഏതു ആചാരങ്ങളേയും ” പരിഷ്ക്കരിക്കണം എന്ന ഗുരു വചനം പാലിക്കപ്പെടുകയാണിവിടെ. !

ഇന്ത്യയിലെ 125 കോടിയിലധികം വരുന്ന ഹിന്ദുക്കളുടെ ജാതി വിവേചനത്തേയും കാലഹരണപ്പെട്ട ആചാരങ്ങളേയും തകർക്കാനുള്ള ഈശ്വര ഇച്ഛയാണ് ഈ വിധി.പ്രകൃതി സഹജമായ ഒരു പ്രക്രിയയാണ് ആർത്തവം ‘അതു പറഞ്ഞ് നമ്മുടെ അമ്മയെ കൂടെ പിറന്ന ചേച്ചിയെ അനുജത്തിയെ ‘ഒക്കേ ഒരു നിശ്ചിത സമയം വരെ മാറ്റി നിർത്തുകയോ? എന്തിന്? നൈഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പന്റെ ‘ ബ്രഹ്മചര്യത്തിന് കുഴപ്പവും ഉണ്ടാകില്ല.കുമാരിമാർ ചെന്നാൽ ‘അതാണ് ബ്രഹ്മചര്യം’ആരാണ് ഹിന്ദു.? തിരു: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പൂജിക്കാൻ ചെന്ന കീഴ്ജാതിക്കാരനോടു ശൂദ്രരാണെങ്കിലും സവർണർ എന്നു നടിക്കുന്ന ഒരു വിഭാഗം എടുത്ത നിലപാട് ഓർമ്മയില്ലേ.?

ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുദേവനും പുച്ഛിച്ച് തള്ളിയതും ശ്രീ അയ്യങ്കാളി എതിർത്ത് തോൽപ്പിച്ചതുമായ ജാതി മേധാവിത്വത്തെ സംരക്ഷിക്കാൻ നമ്മൾ തയ്യാറാകരുത്.”ഇത് സവർണ്ണ ജാതിക്കാർ നിർമ്മിച്ചു നിലനിർത്തിയ വിവേചനങ്ങളുടേയും കീഴ് വഴക്കങ്ങളുടേയും കുത്തക ഇല്ലാതാക്കാനുള്ള വിധിയാണ്.”

സവർണ്ണ ഉപദേശം കേട്ട് ഡോ: പല്പുവിനോട് ചെത്താൻ പോകാൻ പറഞ്ഞ വിവരം കെട്ട രാജാവല്ല.രാജ്യം ഭരിക്കുന്നത്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരും ‘മനുഷീക മൂല്യങ്ങളെ രാജ്യത്തിന്റെ ഉയർച്ചയുടെ അടിത്തറയായി കാണുന്ന ബഹു സുപ്രീം കോടതി ജഡ്ജിമാരുടെ നീയമ ഉപദേശവുമാണ്.

വാഴട്ടെ ജനാധിപത്യം, നിലനില്ക്കട്ടെ നീതിയും സമത്വവും!

സ്വാമി ശിവ സ്വരൂപാനന്ദ, 

സ്വാമി ശിവ സ്വരൂപാനന്ദ. സെക്രട്ടറി ഇൻ ചാർജ്ജ് , ആലുവ അദ്വൈത ആശ്രമം,

ശിവഗിരി മഠം