Sat. Nov 21st, 2026

കണ്ഠരര് മോഹനരും ദേവസ്വം ബോര്‍ഡും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തിയ്ക്കായുള്ള ഇന്റര്‍വ്യൂ വൈകിയത് മണിക്കൂറുകളോളം. രാവിലെ 11 മണിയ്ക്ക് ഇന്റര്‍വ്യൂ തുടങ്ങുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കണ്ഠരര് മോഹനരെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് തന്ത്രികുടുംബവും ദേവസ്വം ബോർഡും തമ്മിലുണ്ടായ തര്‍ക്കമാണ് ഇന്റര്‍വ്യൂ അനിശ്ചിതമായി നീണ്ടുപോകാന്‍ ഇടയാക്കിയത്.

ശോഭാ ജോണ്‍ ഉള്‍പ്പെട്ട ലൈംഗിക കേസ് നിലനില്‍ക്കുന്നതിനാല്‍ മോഹനരെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ തനിക്കെതിരെ കേസില്ലെന്നാണ് മോഹനര് വാദിക്കുന്നത്. കേസില്‍നിന്ന് കോടതി മോഹനരെ കുറ്റവിമുക്തനാക്കിയിരുന്നു.

തന്ത്രിഇതേ കേസിൽ പെട്ടപ്പോൾ താൻ സംസ്കൃതമോ വേദമന്ത്രങ്ങളോ പഠിച്ചിട്ടില്ലെന്നും എസ് എസ്എൽസിക്ക് 7 മാർക്കാണ് കിട്ടിയതെന്നും ഭാഗ്യസൂക്തമന്ത്രംപോലും അറിയാതെയാണ് ഗണപതിഹോമം നടത്തുന്നത് എന്നും ജസ്റ്റിസ് പരിപൂർണൻ കമീഷനുമുന്നിൽ വെളിപ്പെടുത്തുകയും. ഗണപതിയുടെ നക്ഷത്രംപോലും അറിയില്ലെന്നും കമ്മീഷൻറെ ചോദ്യങ്ങൾക്ക് മൊഴിനല്കിയിരുന്നു 

അതേസമയം, കേസ് ഉള്ളത് കാരണം മോഹനരെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ ആകില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുകയായിരുന്നു. നിലപാടിൽ ഉറച്ചുനിൽക്കുകയും മോഹനരര് ശശിയാകുകയും ചെയ്തു.

അതിനിടയിൽ തന്ത്രി കുടുംബത്തിന് തിരിച്ചടിയായി കണ്ഠരര് മോഹനരരെ അഭിമുഖ ബോര്‍ഡില്‍ ഉള്‍പ്പെടുത്തരുതെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കി.മേല്‍ശാന്തി തെരഞ്ഞെടുപ്പ് ബോര്‍ഡ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.

ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കാനായിരുന്നു ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഹൈക്കോടതിയും താന്തിമുഖ്യനെ വിലക്കിയതോടെ അഭിമുഖം പുനരാംഭിക്കുമെന്ന് ബോര്‍ഡ് അറിയിച്ചു. 2006ല്‍ കേസില്‍ പെട്ടതിനെ തുടര്‍ന്നാണ് കണ്ഠരര് മോഹനരരെ മാറ്റിനിര്‍ത്തിയത്.