ശബരിമലയിലെ യുവതീ പ്രവേശന വിധിക്കെതിരെ മനോരോഗിയെപ്പോലെ കൊലവിളിയുമായി നടന്‍ കൊല്ലം തുളസി. സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണമെന്നും കീറിയ ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നും കൊല്ലം തുളസി പറഞ്ഞു
വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ക്കെതിരെയും നടന്‍ വികാര വിജൃംഭിതനായി. സുപ്രീം കോടതി ജഡ്ജിമാരെ ശുഭന്മാരെന്നാണ് പരാമര്‍ശിച്ചത്. ലോക മനോരോഗി ദിനമായ ഒക്ടോബർ 10 ന് എൻഎസ്എസ് ൻറെ നേതൃത്വത്തിൽ പന്തളത്തുനിന്ന് ആരംഭിച്ച ശ്രീധരൻപിള്ള നയിക്കുന്ന ആർത്തവ റാലിയില്‍ സംസാരിക്കുകയായിരുന്നു കൊല്ലം തുളസി.
പന്തളത്തുനിന്ന് തുടങ്ങിയആർത്തവ റാലി ഇന്ന് കൊല്ലത്ത് പര്യടനം നടത്തുകയാണ്. ഹൈന്ദവ സംഘടനകള്‍ റോഡുകള്‍ ഉപരോധിച്ചും തെറിപ്പാട്ടുപാടിയും ശരണം വിളിച്ചും തുണിപൊക്കിക്കാണിച്ചും പ്രതിഷേധം തുടരൂകയാണ്. കെപിഎംഎസും ബിഡിജെഎസും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
