Sun. Nov 22nd, 2026

ശബരിമലയില്‍ കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും സുന്നി ഉള്‍പ്പെടെയുള്ള ഏത് മത സമുദായ ദേവാലയങ്ങളിലും കയറാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍.സുപ്രീം കോടതിയുടെ വിധിവരുന്നതുവരെ 12 വർഷം  യാതൊരു പ്രകോപനങ്ങളുമുണ്ടാക്കതെ വിധി വന്നശേഷം ശബരിമലയിലെത്തുന്നവരല്ല നിയമ ലംഘകർ അവരെ തടയുന്നവരാണ് എന്ന് മനസിലാക്കുക.ശബരിമലയിൽ കയറാൻ വരുന്നവർ ആരും നിയമത്തിൻറെ മുന്നിൽ ഇപ്പോൾ സമരക്കാരല്ല. അവരെ തടയുന്നവരാണ് നിയമലംഘകരും സമരക്കാരുമെന്ന ബോധത്തോടെ വേണം തടയാൻ വരുന്ന സ്ത്രീകൾ എത്താൻ.

അതേസമയം, സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് പുരോഗമന മുസ്ലീം സംഘടനകള്‍ നിയമപോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ്. മുസ്ലീം സ്ത്രീകളോടുള്ള മത വിവേചനം അവസാനിപ്പക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം.

ഭരണ ഘടന അനുശാസിക്കുന്ന ആരാധന സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുരോഗമന മുസ്ലീംസ്ത്രീസംഘടനായായ നിസ വ്യക്തമാക്കി.

‘