Thu. Mar 28th, 2024

തുറമുഖ പദ്ധതികൾക്കായാലും മറ്റേതെങ്കിലും വികസന പദ്ധതികൾക്കായാലും പുതിയ പാറമടകൾക്ക് അനുമതി നൽകുന്നതിന് മുമ്പ് അതിന്റെ ശാസ്ത്രീയതയും സുരക്ഷിതത്വവും ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദൻ റവന്യുമന്ത്രിക്ക് കത്ത് നൽകി.

പ്രകൃതിയുടെയും പശ്ചിമഘട്ടത്തിന്റെയും സംരക്ഷണത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു ഇക്കഴിഞ്ഞ പ്രളയകാലം. വികസനത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അതിർവരമ്പുകൾ നിർണയിക്കാനുള്ള ചരിത്രപരമായ കടമ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനുണ്ട്.

വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി നടപ്പാക്കപ്പെടുന്നില്ല. കാരണമായി നിർമ്മാതാക്കൾ പറയുന്നത് പാറയുടെ ലഭ്യതക്കുറവാണ്. അവർക്കായി മാത്രം പ്രത്യേക അനുമതികൾ നൽകാൻ കരാറിൽ വ്യവസ്ഥയില്ലാത്തതിനാൽ ആ പദ്ധതിയുടെ പേരിൽ കോടിക്കണക്കിന് ജനങ്ങളുടെ ആവാസ വ്യവസ്ഥയുടെ സുസ്ഥിരത തകർക്കുന്ന രീതിയിൽ പാറമടകൾക്ക് അനുമതി നൽകുന്നത് ന്യായീകരിക്കാനാവില്ല.

പശ്ചിമഘട്ടത്തിന് ആഘാതമുണ്ടാക്കുന്ന വികസന പ്രവർത്തനങ്ങളേതായാലും അതിന് ശാസ്ത്രീയമായ ന്യായീകരണങ്ങളും സുതാര്യതയും വേണം. ഇക്കാര്യത്തിൽ റവന്യു വകുപ്പ് ജാഗ്രത പുലർത്തണമെന്നും വി.എസ് കത്തിൽ ആവശ്യപ്പെട്ടു.

Online Advertisement Tariff for Newsgil media Phone: 6282485622