Sun. Nov 22nd, 2026

ഇ​ന്തോ​നേ​ഷ്യ​ൻ ദ്വീ​പാ​യ സു​ലാ​വെ​സി​യെ ത​ക​ർ​ത്തെ​റി​ഞ്ഞ കൂറ്റൻ സൂ​നാ​മി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1234 ആയി. ദേശീയ ദുരന്ത നിവാരണ ഏജൻസിയാണ്​ പുതിയ മരണ സംഖ്യ പുറത്തുവിട്ടത്​. ഇന്നലെ വരെ 844 പേരായിരുന്നു ആകെ മരിച്ചത്. 7.5 തീവ്രതയിലുണ്ടായ ഭൂമികുലുക്കം ആറ്​ മീറ്ററോളം ഉയരത്തിലുള്ള സുനാമിയിലേക്ക്​ നയിച്ചതോടെ സുലാവെസി ദ്വീപ്​ ദുരന്തഭൂമിയായി മാറുകയായിരുന്നു.

വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ ദ്വീ​പി​നെ മു​ക്കി 20 അ​ടി ഉ​യ​ര​ത്തി​ൽ സൂ​നാ​മി​യെ​ത്തി​യ​ത്. മൂ​ന്നു​ത​വ​ണ ആ​ഞ്ഞ​ടി​ച്ച കൂ​റ്റ​ൻ തി​ര​മാ​ല​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ വീ​ടു​ക​ളും ഷോ​പ്പി​ങ്​ മാ​ളു​ക​ളും പ​ള്ളി​ക​ളു​മു​ൾ​പ്പെ​ടെ നി​ലം​പൊ​ത്തി.

രക്ഷപ്പെട്ടവർ കൂട്ടം ചേർന്ന്​ പലായനം നടത്തുന്ന സാഹചര്യത്തിൽ പ്രേതഭൂമിയായി മാറിയിരിക്കുകയാണ്​ സുലാവെസി. രക്ഷാപ്രവർത്തകർ ഇനിയും ചില മേഖലകളിൽ എത്താൻ ബാക്കിയുള്ളതിനാൽ മരണ സംഖ്യ ഉയരാൻ​ സാധ്യതയുണ്ട്​.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913