Fri. Apr 19th, 2024

കറുപ്പണിഞ്ഞ് മാലയിട്ട് ഇരുമുടി കെട്ടുമായി എരുമേലിയിൽ പേട്ട തുള്ളി രഹ്ന ഫാത്തിമ ശബരിമലയിലേക്ക്. കുരുപൊട്ടിയ അയ്യപ്പ ഫാൻസ്‌ തെറിയഭിഷേകവുമായി സോഷ്യൽമീഡിയയിൽ.

ശബരിമലയിലേക്ക് സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്രവിധിയെ സ്വാതന്ത്ര്യം കിട്ടി എഴുപതിറ്റാണ്ടായിട്ടും ജനാധിപത്യബോധത്തിലേക്കോ ഭരണഘടനയുടെ മൊറാലിറ്റിയെന്തെന്നോ ഇതുവരെ അവബോധം ഉണ്ടായിട്ടില്ലാത്ത കേരള സമൂഹം വ്യത്യസ്തമായ രീതിയിലാണ് സ്വീകരിച്ചത്. പ്രശസ്ത മോഡലും അഭിനേയത്രിയുമായ രഹ്ന ഫാത്തിമ കറുത്ത വസ്ത്രമണിഞ്ഞ്, മാലയിട്ട് തത്വമസി എന്ന അടിക്കുറിപ്പിൽ തൻറെ ചിത്രം ഫേസ്ബുക്കിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.

അതിന് കീഴിൽ ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് വാദിക്കുന്നവർ ആചാരസംരക്ഷണത്തിനും സനാതന ധർമ്മ സംരക്ഷണത്തിനുമായി സനാതന സംസ്കാരം എന്തെന്ന് വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഫോട്ടോയ്ക്ക് വിമർശനവുമായി എത്തിയവർ .അയ്യപ്പൻറെ ചാരിത്ര്യം രക്ഷിക്കാനായി നടത്തുന്ന അശ്ളീല കമന്റുകൾ മാത്രം വായിച്ചാൽ മതി അയ്യപ്പന്റേയും അയ്യപ്പ ഫാന്സിന്റെയും ഒരു ഗതികേട് മനസിലാക്കാൻ.. എല്ലാ കമന്റുകൾക്കും വനിതാ അയ്യപ്പന്മാർക്കും മാളികപ്പുറത്തമ്മയ്ക്കും വേണ്ടി ശരണം വിളിച്ചുകൊണ്ട് രഹ്ന ഫാത്തിമ മറുപടിയും നൽകുന്നുണ്ട്.. ഇതോടെ ചൂടൻ സംവാദത്തിന് വഴിതുറന്നിരിക്കുകയാണ് രഹ്ന ഫാത്തിമയുടെ പോസ്റ്റ്.

പാത്തുവിന്റെ ഉപ്പുപ്പയുടെ മാമിയുടെ വീട് എരുമേലിയിലാണ് വാവര്‌ സ്വാമിയുടെ എളേപ്പയാണ് മാമിയുടെ ഉപ്പ.രാഹുൽ ഈശ്വറിനെക്കാൾ അയ്യപ്പസ്വാമിയുമായി ബന്ധമുള്ളത് ആവഴിക്ക് നോക്കിയാൽ പാത്തുവിനാണ്.ഇതറിയാതെയാണ് അയ്യപ്പ ഫാൻസ് തെറിവിളിക്കുന്നത്.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622