Sun. Nov 22nd, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെറ്റിയിൽ ചോർ (കള്ളൻ) എന്ന് എഴുതിയ സംഭവത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടും നടിയും കോൺഗ്രസ് എെ.ടി സെൽ സോഷ്യൽ മീഡിയ ഹെഡുമായ ദിവ്യ സ്പന്ദനയ്ക്ക് കുലുക്കമില്ല. കേസെടുത്ത തൊട്ടടുത്ത ദിവസം തന്നെ മോദിയെ കള്ളനെന്ന് വിശേഷിപ്പിച്ച് ദിവ്യ സോഷ്യൽ മീഡിയയിൽ വീണ്ടും പോസ്റ്റ് ചെയ്തു. തന്നെ പിന്തുണച്ചവർക്ക് നന്ദിയറിയിച്ചുള്ള പോസ്റ്റ് പി.എം ചോർ ഹെ എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നിയമം ദുരുപയോഗം ചെയ്യുകയാണെന്നും ഈ നിയമം റദ്ദാക്കണമെന്നും ദിവ്യ ആവശ്യപ്പെട്ടു.

മോദിയുടെ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയാണ് ദിവ്യ നേരത്തെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മോദിയുടെ മെഴുകു പ്രതിമയുടെ ചിത്രത്തിൽ കള്ളനെന്ന് എഴുതി ചേർത്തിരുന്നു. കള്ളൻ പ്രധാനമന്ത്രി മിണ്ടരുത് എന്ന ഹാഷ് ടാഗിനൊപ്പമാണ് ദിവ്യ ഫോട്ടോ ഷെയർ ചെയ്തത്. ഐ.ടി ആക്ട് സെക്ഷൻ 67, ഐ.പി.സിയിലെ സെക്ഷൻ 124എ (രാജ്യദ്രോഹം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലക്നൗവിലെ അഭിഭാഷകനായ സയ്യിദ് റിസ്വാൻ അഹമ്മദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ദിവ്യയ്ക്കെതിരെ കേസെടുത്തത്.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622