Sunday, September 26, 2021

Latest Posts

ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണ ഉത്തരവിന് രഹസ്യനീക്കം പൊളിച്ചടുക്കി കേരള കൗമുദി

കേരളകൗമുദി റിപ്പോർട്ടുകളെത്തുടർന്ന് ഗവർണർ പി. സദാശിവം സർക്കാരിന്റെ വിശദീകരണം തേടി

നിയമസെക്രട്ടറി എതിർത്തതോടെ ചീഫ് സെക്രട്ടറിയായിരുന്ന കെ.എം. എബ്രഹാം ഉത്തരവിറക്കാതെ പിന്മാറി

48 മണിക്കൂറിനകം ഉത്തരവാക്കേണ്ട മന്ത്രിസഭാതീരുമാനം 10 മാസം കഴിഞ്ഞിട്ടും പുറത്തിറക്കാനായിട്ടില്ല

സ്പെഷ്യൽറൂളിലൂടെ സാമ്പത്തികസംവരണം നടപ്പാക്കാനുള്ള രഹസ്യനീക്കവും നിയമക്കുരുക്കിലായി

ദേവസ്വംബോർഡ് നിയമനങ്ങളിൽ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി ഉത്തരവിറക്കാൻ സർക്കാരിന്റെ രഹസ്യനീക്കം. സാമ്പത്തികസംവരണം നടപ്പാക്കാൻ കഴിഞ്ഞ നവംബർ 15ന് മന്ത്രിസഭയെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവിറക്കാൻ ഫയൽ നിയമവകുപ്പിന് കൈമാറി. എന്നാൽ മന്ത്രിസഭാ തീരുമാനം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സുപ്രീംകോടതി ഉത്തരവുകൾക്ക് വിരുദ്ധമാണെന്നും നേരത്തേ എതിർപ്പ് അറിയിച്ചിട്ടുള്ളതാണെന്നും ഇനി സർക്കാരിന് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നും നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് ഫയലിലെഴുതി. സാമ്പത്തികസംവരണ തീരുമാനമടങ്ങിയ ഫയൽ ദേവസ്വംമന്ത്രിയുടെ ഓഫീസിലാണ് ഇപ്പോഴുള്ളത്.

ജാതിഅടിസ്ഥാനത്തിലുള്ള സംവരണത്തെ ചോദ്യംചെയ്ത് എൻ.എസ്.എസും വൈശ്യക്ഷേമസഭയും നൽകിയ ഹർജികൾ സുപ്രീംകോടതി പരിഗണനയ്ക്കെടുക്കാതെ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഏതുവിധേനയും ഉത്തരവിറക്കാൻ സർക്കാർ നീക്കം തുടങ്ങിയത്. നിയമവകുപ്പ് തള്ളിയെങ്കിലും മന്ത്രിസഭാതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ദേവസ്വം സെക്രട്ടറിയെക്കൊണ്ട് ഉത്തരവിറക്കാനാണ് നീക്കം. ഭരണഘടനാ വിരുദ്ധമായതിനാൽ ഉത്തരവിറക്കരുതെന്ന് നിയമസെക്രട്ടറി മന്ത്രിസഭാതീരുമാനമടങ്ങിയ ഫയലിൽ എഴുതിയതാണ് സർക്കാരിന് കുരുക്ക്. ഇത് മറികടക്കാൻ സാമ്പത്തികസംവരണം ഉൾപ്പെടുത്തി സ്പെഷ്യൽറൂളുണ്ടാക്കി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് സമർപ്പിക്കാൻ അഞ്ച് ദേവസ്വംബോർഡുകൾക്ക് സർക്കാർ നേരത്തേ നിർദ്ദേശം നൽകിയിരുന്നു. സർക്കാർ അംഗീകാരം നൽകാതെ സ്പെഷ്യൽ റൂളിന് നിയമപ്രാബല്യം ലഭിക്കില്ലെന്ന് നിയമവിദഗ്ദ്ധരെ ഉദ്ധരിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തതോടെ ഈ നീക്കം ഉപേക്ഷിച്ചു.

സാമ്പത്തികസംവരണം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും വൃഥാവ്യായാമമായി മാറുമെന്നും കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാവുമെന്നും നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സർക്കാരിന് ഉപദേശം നൽകിയിട്ടുണ്ട്. സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്നവർക്ക് വേണ്ടിയാണ് സംവരണമെന്നും സാമ്പത്തിക സംവരണം ഇതിന്റെ പരിധിയിൽ വരില്ലെന്നും തീരുമാനം സർക്കാരിന് കൈക്കൊള്ളാമെന്നുമാണ് അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദിന്റെ നിലപാട്.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.