Fri. Nov 20th, 2026

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ ഫേയ്സ്ബുക്ക് പോസ്റ്റിട്ടതിന് കേസ് എടുത്ത് ജയിലിലടച്ച പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കാഞ്ചരി ജയിൽ മോചിതനായി. അദ്ദേഹത്തിൻറെ സഹപ്രവർത്തകർ അദ്ദേഹത്തെ പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ പൂക്കൾ വിതറി സ്വാഗതം ചെയ്തു.

മരുന്നുകമ്പനികൾക്കെതിരായ സമരം താൻ ഇനിയും തുടരുമെന്നും തങ്ങൾപാറയുന്നതാണ് ശരിയെന്ന് കാലം തെളിയിക്കുമെന്നും ജേക്കബ് വടക്കാഞ്ചേരി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.അന്താരാഷ്‌ട്ര മരുന്ന് കമ്പനികൾക്കെതിരായ സമരത്തിൽ തനിക്ക് കൂടുതൽ കരുത്ത് പകരാൻ ഈ ജയിൽവാസം ഉപകരിച്ചെന്നും താൻപറഞ്ഞത് തെറ്റാണെന്ന് മെഡിക്കൽ ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ തെളിയിക്കാൻ കേരളത്തിലെ ഐ എം എ പ്രവർത്തകരെ താൻ വെല്ലുവിളിക്കുകയാണെന്നും ജയിലിന് മുന്നിൽവെച്ച് ജേക്കബ് വടക്കാഞ്ചേരി പറഞ്ഞു.

ഞാൻ ഇനിയും മരുന്നു മാഫിയക്കെതിരായി സംസാരിക്കുമെന്നും നിങ്ങൾക്ക് ഇനിയുമെന്നെ അറസ്റ്റ് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയിലിൽ നിന്നും പുറത്തു വന്ന ഉടൻ അദ്ദേഹം നടത്തിയ പ്രതികരണത്തിന്റെ പൂർണരൂപം:

“സത്യത്തിനുവേണ്ടി അറസ്റ്റിലായതിൽ വളരെ അഭിമാനമുണ്ട്.സത്യത്തിനുവേണ്ടി സംസാരിക്കാനും സത്യം തുറന്നുപറയാനും എനിക്ക് ഇനിയും കഴിയുമെന്നാണ് പ്രതീക്ഷ. ഇത്രയും ദിവസത്തെ ജയിൽവാസം കൂടുതൽ സത്യം പറയാനുള്ള കരുത്താണ് എനിക്ക് നൽകിയത്.

ഞങ്ങൾ, പ്രകൃതിവാദികൾ പറയുന്നതാണ് ശരിയെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ പത്രത്തിൽ ഒരു വാർത്ത വായിച്ചു. ആയുർവേദ ആശുപത്രികളിൽ രോഗികൾക്ക് നൽകിയിരുന്ന സ്പോഞ്ച് (റൊട്ടി) നിർത്തലാക്കി എന്ന്. ഇതിൽ ആരോഗ്യമന്ത്രിയെ അഭിനന്ദിക്കുന്നു. ഞങ്ങൾ ഇത്രകാലവും പറഞ്ഞുകൊണ്ടിരുന്ന കാര്യമാണത്. മൈദയ്‌ക്കെതിരായ ഞങ്ങളുടെ വലിയൊരു സമരമാണ് ഇവിടെ വിജയം കണ്ടിരിക്കുന്നത്.

ബേബി ഉത്പന്നങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് പത്തുകൊല്ലമായി ഞങ്ങൾ സമരം നടത്തുകയാണ്. ഇന്ന് അമേരിക്കയിൽ നഷ്‌ട പരിഹാരം കൊടുത്തുമുടിയുകയാണ് ജോൺസൺ ആൻഡ് ജോൺസൺ എന്ന ഭീകര കമ്പനി. ഞങ്ങൾ പറയുന്നിടത്താണ് സത്യം.

കൊളസ്‌ട്രോൾ മരുന്നുകൾ ആപത്താണ്.രോഗത്തെക്കാൾ കൂടുതൽ മാരകമാണ്. അമേരിക്കയിലെ ഡയറ്ററി ഗൈഡ് ലൈൻസ് 2016ൽ അത് അംഗീകരിച്ചു. ഞങ്ങൾ പറയുന്നിടത്താണ് സത്യം. ഞങ്ങളാണ് യഥാർത്ഥത്തിൽ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്നത്. മരുന്നുകമ്പനികൾ, ജനങ്ങളെ രോഗികളാക്കിമാറ്റി മരുന്നുവിൽക്കാൻ ശ്രമിക്കുന്ന കോർപ്പറേറ്റ് കൊള്ളക്കാരാണ്. ഞങ്ങൾ പറയുന്ന സത്യത്തിന്റെ കൂടെ ഇന്നല്ലെങ്കിൽ നാളെ കേരളം വരേണ്ടിവരും.

മരുന്ന്- ചികിത്സ സംബന്ധമായി ഞാൻ പറയുന്ന ഏതെങ്കിലും കാര്യം അസത്യമാണെന്നോ അശാസ്ത്രീയമാണെന്നോ മെഡിക്കൽ ടെക്സ്റ്റ് ആധാരമാക്കി തെളിയിക്കാൻ ഐ എം എയിലെ ഡോക്‌ടർമാർക്ക് സാധിക്കുമോ?ഞാൻ വെല്ലുവിളിക്കുകയാണ്. 

ഇന്നത്തെ വിഷം നാളെ അവർ മരുന്നാക്കും. ഇന്നലത്തെ വിഷം ഇന്നത്തെ മരുന്നാക്കും. അവരുടെ ഓരോ മരുന്നും ഓരോ ദിവസം വിഷമായി കടലിൽ എറിയപ്പെടുന്നു. രോഗികളുടെ വായിലേക്ക് ഇട്ടുകൊടുക്കുന്ന ആയിരക്കണക്കിന് മരുന്നുകളാണ് ഇപ്പോൾ വിഷങ്ങളെന്ന നിലയ്ക്ക് നിരോധിക്കപ്പെടുന്നത്. 

ഇതിനെതിരായ പോരാട്ടം ജനാരോഗ്യ പ്രസ്ഥാനം തളരാതെ മുന്നോട്ടുകൊണ്ടുപോകും. അതിലൊരു സംശയവുമില്ല. അതിന്റെപേരിൽ ഇനിയും എന്നെ അറസ്റ്റ് ചെയ്യാം, ജയിലിൽ അടക്കാം”.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913