ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളയ്ക്കലിനെ നീക്കി വത്തിക്കാന്‍ കല്പന. പകരം മുംബൈ മുന്‍ സഹായ മെത്രാനായിരുന്ന ആഞ്ചലോ റുഫീനോ ഗ്രേഷ്യസിനെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിച്ചു. ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. ബിഷപ്പ് പദവിയില്‍ നിന്ന് തത്ക്കാലം ഒഴിഞ്ഞുനില്‍ക്കുന്നുവെന്ന ഫ്രാങ്കോയുടെ കത്ത് വത്തിക്കാന്‍ സ്വീകരിക്കുകയായിരുന്നു. ഇനിെയാരു തീരുമാനം ഉണ്ടാകുന്നത് വരെ രൂപതയുടെ ഭരണം റുഫീനോയ്ക്കായിരിക്കും.
ബിഷപ്പ് പദവിയില്‍ നിന്നുള്ള സ്ഥാനത്യാഗം സംബന്ധിച്ച് ഫ്രാങ്കോ മുളയ്ക്കല്‍ നൽകിയ കത്ത് വത്തിക്കാന്‍ അംഗീകരിച്ചതായി കാണിച്ച് സി.ബി.സി.ഐയും ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

