Thu. Nov 19th, 2026

കേരള പൊലീസ് സേനയ്ക്ക് അപമാനകരമായ ഒരുവീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കൊച്ചി തേവര ലൂർദ് പള്ളിയുടെ മുന്നിൽ ഡ്യൂട്ടിക്കിടയിൽ മനഃപൂർവം സ്ത്രീകളെ സ്പർശിക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വഴിയിൽ കൂടി കടന്നു പോകുന്ന വിദ്യാർത്ഥിനികളെയടക്കം ഒരു സ്ത്രീയെയും ഇയാൾ വെറുതെ വിടുന്നില്ല. കൈവീശി നിന്ന് സ്ത്രീകൾ അടുത്തു കൂടി നടന്നു പോകുമ്പോൾ പിന്നിൽ സ്പർശിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംശയം തോന്നി ചിലർ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ ഇയാൾ പിന്നെയും പരിപാടി തുടരുകയാണ്.

അതേസമയം,തേവരയിലെ ഈ ഞരമ്പ് രോഗി പോലീസ് അല്ല ഹോം ഗാർഡ് ആണെന്നാണ് ഔദ്യോഗിക ഫേസ്ബുക്ക് വഴിയുള്ള കേരള പൊലീസിന്റെ വിശദീകരണം. ബന്ധപ്പെട്ട സ്റ്റേഷൻ ചുമതലയുള്ള ഓഫീസറെ വിവരം അറിയിച്ചിട്ടുണ്ടെന്നും, ഇയാൾക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നും പൊലീസ് ഫേസ്ബുക്കിൽ വ്യക്തമാക്കി.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622