Sun. Nov 22nd, 2026

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർഫ്രണ്ട് – എസ്.ഡി.പി.ഐ പ്രവർത്തകരായ എട്ടു പേർക്കെതിരെ അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ആലപ്പുഴ ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീ (31), ആലുവ ഉളിയന്നൂർ പാലിയത്ത് പി.എം. ഫായിസ് (20), ആലുവ എരുമത്തല ചുണങ്ങംവേലി ചാമക്കാലായിൽ ആരിഫ് ബിൻ സലി (25), എറണാകുളം പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് വി.എൻ. ഷിഫാസ് (23), എറണാകുളം മരട് നെട്ടൂർ മേക്കാട്ട് സഹൽ (21), പള്ളുരുത്തി വെളി പൈപ്പ്ലൈൻ പുതുവീട്ടിൽ ജിസാൽ റസാഖ് (21), ഫോർട്ടുകൊച്ചി സ്വദേശിയും നെട്ടൂർ കരിങ്ങമ്പാറ വീട്ടിൽ വാടയ്ക്ക് താമസിക്കുന്ന തൻസിൽ (25), മരട് മസ്ജിദ് റോഡിൽ മേക്കാട്ട് വീട്ടിൽ സനീദ് (26) എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ്.

കേസിൽ ഇതുവരെ 17 പേർ പിടിയിലായിരുന്നു. അഭിമന്യുവിനെ കുത്തിയ പ്രതിയെ ഇതുവരെ പിടികൂടാനായില്ല. ലുക്കൗട്ട് നോട്ടീസിലുള്ളവർ കേസിലെ പ്രധാന പ്രതികളാണെന്ന് അന്വേഷണസംഘം അറിയിച്ചു. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ അസി. കമ്മിഷണർമാരായ എസ്.ടി. സുരേഷ് കുമാർ (9497990066), കെ.ലാൽജി (9497990069), സെൻട്രൽ സി.ഐ. അനന്തലാൽ (9497987103) എന്നീവരെ അറിയിക്കണമെന്ന് ലുക്കൗട്ട് നോട്ടീസിൽ പറയുന്നു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622