Fri. Nov 20th, 2026

പ്രശാന്ത് ഗീത അപ്പൂൽ

നമ്പിനാരായണനൊക്കെ എന്ത് ശാസ്ത്രജ്ഞൻ കേരളത്തിലെ യദാർത്ഥ ശാസ്ത്രജ്ഞൻ ചാരക്കേസിനെ കുറിച്ച് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിധിന്യായം എഴുതിയിരിക്കുന്നത് വായിക്കൂ…

തെളിവുകൾ നയിക്കട്ടെ !!!!!

തെളിവുകൾ നയിച്ചു അല്പം സമയം എടുത്താണേലും ചാരകേസിൻ്റെ വിധി നിർണയിക്കപ്പെട്ടു. എന്നാൽ അതിനു മുമ്പേ ചാരകേസ് വെറും ചാരമല്ല എന്നാണ് നമ്മുടെ മെസ് സാർ പ്രഖ്യാപിച്ചത്. സൂക്ഷം പറഞ്ഞാൽ 2016ൽ സാറിനെ നയിച്ച തെളിവുകൾ എന്താണോ എന്തോ???

തെളിവുകളിലൂടെ നയിക്കപ്പെട്ട സാറിൻ്റെ ചില നിഗമനങ്ങൾ നോക്കുക.

“കേസ് കെട്ടിച്ചമച്ചതാണെന്ന വാദം സി.ബി.ഐ ഉന്നയിച്ചത് അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ താല്‍പര്യാര്‍ത്ഥമാണ്. മൂത്തമകന്‍ പ്രഭാകരറാവുവിനെയും സുഹൃത്ത് രവീന്ദ്ര റെഡ്ഡിയേയും കേസില്‍ നിന്നും രക്ഷിക്കാനായിരുന്നു റാവു കളിച്ചത്.”

“അന്നത്തെ മുഖ്യമന്ത്രി ശ്രീ.കെ കരുണാകരന് ചാരക്കേസില്‍ പങ്കില്ലായിരുന്നുവെന്നും അദ്ദേഹത്തെ താഴെയിറക്കാനായി സ്വന്തം കക്ഷിയിലെ തന്നെ ഒരു വിഭാഗം പ്രസ്തുത കേസ് ഉപയോഗിക്കുകയായിരുന്നു എന്നുമുള്ള പൊതുബോധം ഗ്രന്ഥകര്‍ത്താവും പങ്കിടുന്നുണ്ട്. പക്ഷെ കേസ് വെറും ചാരമായിരുന്നു, മസാലക്കഥയായിരുന്നു….എന്നൊക്കെയുള്ള വ്യാഖ്യാനങ്ങള്‍ കേവലം ആഗ്രഹചിന്തയായേ കാണാനാവൂ.”

 “ചാരക്കേസിലെ ബലിയാടു’കളായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തികളെ കുറിച്ച് പോലീസിന് മുന്നറിവോ വ്യക്തിവൈരാഗ്യമോ ഉണ്ടായിരുന്നില്ല. അവരെ പീഡിപ്പിച്ച് കുറ്റംസമ്മതിപ്പിച്ചു എന്ന വാദം കളവാണ്. ചോദ്യംചെയ്യല്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച വീഡിയോ കണ്ട ഹൈക്കോടതിയും മറിച്ചൊരു അഭിപ്രായം പറഞ്ഞിട്ടില്ല. കസ്റ്റഡി കാലഘട്ടം വളരെ മാന്യമായാണ് പോലീസ് തങ്ങളോട് ഇടപെട്ടതെന്ന് സാക്ഷ്യപത്രം നല്‍കിയ കുറ്റാരോപിതര്‍ പിന്നീട് പീഡനകഥകള്‍ കെട്ടിച്ചമയ്ക്കുകയായിരുന്നു.”

“കേസിന്റെ ആദ്യഘട്ടത്തില്‍ കേരളപോലീസിന്റെ മികവിനെയും അന്വേഷണനിപുണതയേയും അഭിനന്ദിച്ച സി.ബി.ഐ പ്രധാനമന്ത്രി റാവുവിന്റെ സ്വാധീനംമൂലം താളം മാറ്റിചവിട്ടാന്‍ തുടങ്ങിയെന്ന് രാജന്‍ പറയുന്നത് രേഖകള്‍ ഉദ്ധരിച്ചുകൊണ്ടാണ്. ഒരു കുറ്റാന്വേഷണകഥ പോലെ വായിച്ചുപോകാവുന്ന ഈ കൃതി ഉദ്വേഗജനകമാണ്. രണ്ട് ദശകങ്ങള്‍ക്ക് ശേഷമുള്ള ഒരു പുനരന്വേഷണമാണെങ്കിലും കേരളസമൂഹം വിസ്മരിക്കാന്‍ പാടില്ലാത്ത ഒരു കേസാണിതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നേരിന്റെ വിത്തുകള്‍ ഏറെച്ചെന്നാലും പട്ടുപോകുകയില്ല, കാലം കനിയുന്നത് വരെ അവ കാത്തുകിടക്കും.”

സുപ്രീം കോടതി വരെ തള്ളി കളഞ്ഞ ബോഗസ് കേസ് സാറിന് സത്യമാണ് തെളിവ് നയിച്ചെത്തുന്ന ഒരിടം. ഇനി ഇത് ബോഗസായത് കൊണ്ട് ഇത്തരത്തിലെത്തുന്ന എല്ലാ കേസും ബോഗസാണ് എന്ന് വാദിക്കാതിരുന്നാൽ മതി

തെളിവുകളാൽ നയിക്കപ്പെടുന്ന ഒരു സാറേയ്

എന്തായാലും സാർ പറഞ്ഞത് കൊണ്ട് ഗ്ലോബലിന് ചാരകേസ് സത്യമായിരിക്കും എന്ന് പ്രസിഡണ്ട് വീറ്റോ ചെയ്തിട്ടുണ്ട്.

https://www.facebook.com/groups/557794740992462?view=permalink&id=921144524657480

വാൽ കഷ്ണം ഫ്രീ

സുരേഷ് ഗോപി(ലേലം) സ്റ്റൈലിൽ വായിക്കുക.

1 അംബേദ്ക്കറെ തല്ലാൻ പറ്റാഞ്ഞിട്ട് ബുദ്ധനെ തല്ലി ചോര കുടിക്കുന്ന ദ മോസ്റ്റ് വെനമസ് ആൻ്ഡ് ഡെഡ്ലി പൊയ്സണസ് ബ്രൈറ്റൻ മനോജ്

2 ആണുങ്ങളിൽ ആണായ പുരുഷ കേസരി മമ്പിളില് ദീലിപ്

3 ദ അപ് കംമിങ്ങ് ടെറർസ് പ്രവീണും, ബൈജുവും

4 ആരോഗ്യരംഗത്തെ ദ ക്രൂവൽ ക്ലോഡ് ബ്ലഡഡ് ഭയാനകൻ അഗസ്റ്റസ് മോറിസ്

5 സാപ്പിയന്മാരിൽ സാപ്പിയനായ ദ എജിങ്ങ് ബട്ട് ബൂസ്റ്റ് ടൈക്കൂൺ പിന്നെ യുക്തിവാദികൾക്കിടയിലെ കറ്റാസ്റ്റ്രോഫിക് ഡോൺ, ദ മോസ്റ്റ് ഡ്രെഡഡ് സെൽഫ് സ്റ്റൈൽ LORD(ദൈവം), രവിചന്ദ്രൻ ചന്ദ്രശേഖരൻ പിള്ള.

കാച്ച് വേഡ്: അടിയില്ല കോപ്പിയടി മാത്രം.

നബി : ആരും ഒന്നും വിചാരിക്കുരുത് Babu Anchaman സ്നേഹത്തോടെ വിളിച്ചു വരുത്തി ഈ പടം കാണിച്ചു തന്ന് സ്നേഹത്തോടെ ഇന്നാ ചൊറിയു എന്ന് പറയുമ്പോ പിന്നെ ചൊറിയാതെങ്ങനാ…

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622