പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻ കുമാറിന് നേരെ സംഘപരിവാർ സെെബർ ആക്രമണം. മോഹൻ കുമാർ അദ്ധ്യാപക ലോകം മാസികയിൽ എഴുതിയ രാമൻ ആരാദ്ധ്യപുരുഷനോ’ എന്ന ലേഖനത്തെ മുൻ നിർത്തിയാണ് സംഘപരിവാർ ആക്രമണം. രാമന്റെ ജീവിതത്തിലെ ചില സന്ദർഭങ്ങൾ പരിശോധിച്ച് വ്യത്യസ്ഥ വായന നടത്തുകയാണ് ലേഖനത്തിൽ മോഹൻ കുമാർ.
അതേസമയം, രാഷ്ട്രീയ സംസ്കൃതിയുടെ പ്രതീകമായി അംഗീകരിച്ച ഭരണഘടനയിലെ മൗലിക കൃതിയിൽ ബിംബവത്ക്കരിക്കപ്പെട്ട ശ്രീരാമനെ സ്വാർത്ഥനും ക്രൂരനും ആഭാസനുമായി ചിത്രീകരിക്കുകയാണ് മോഹൻകുമാറെന്ന് സംഘപരിവാർ ആരോപിക്കുന്നു. രാഷ്ട്രീയ പശ്ചാത്തലത്തോടെ ദേശീയ മാനബിന്ദുക്കളെ തകർക്കാൻ നടത്തുന്ന ഗൂഢാലോചനയിൽ ഡി.പി ഐ പങ്കാളിയാവുകയായിരുന്നെന്നുമാണ് സംഘപരിവാർ ആരോപിക്കുന്നത്.
എന്നാൽ വാത്മീകി രാമായണം വായിച്ചതിലൂടെ ഉടലെടുത്ത ചില സംശയങ്ങളാണ് അദ്ദേഹംലേഖനത്തിൽ വായനക്കാരുമായി പങ്കുവെക്കുന്നത്.അഭ്പ്രായം പറയുന്നവനോട് അസഹിഷ്ണുക്കളാകുന്നതിൽ ഇപ്പോൾ കക്ഷിഭേദമൊന്നുമില്ലാതായിട്ടുണ്ട് എന്നാണ് സമകാലിക സംഭവങ്ങൾ വെളിവാക്കുന്നത്.