Sat. Nov 21st, 2026

സർക്കാർ- മരുന്ന് മാഫിയ ഗൂഡാലോചനയെ കുറിച്ചും അലോപ്പതിയെന്ന അധിനിവേശ വൈദ്യത്തിന്റെ കരാളതകളെ കുറിച്ചും, ജേക്കബ് വടക്കൻചേരിയെ കാരാഗൃഹത്തിലാക്കിയ സർക്കാർ നടപടിക്കെതിരെയും ജീവിക്കുന്ന രക്തസാക്ഷി സ:സൈമൺ ബ്രിട്ടോ Ex. MLA പ്രതികരിക്കുന്നു.

ജേക്കബ് വടക്കാഞ്ചേരിയെ അറസ്റ്റ് ചെയ്ത ജയിലിലടച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മനിഷ്യവകാശത്തിന്റെയും ലംഘനവും ആഗോളകുത്തകമരുന്നുകമ്പനികളും ഭരണകൂടവും തമ്മിലുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹത്തെ അടിയന്തിരമായി മോചിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സൈമൺ ബ്രിട്ടോ പറഞ്ഞു.

പാവപ്പെട്ട ജനങ്ങളെ മരുന്നുകമ്പനികൾക്കും മെഡിക്കൽ മാഫിയയ്ക്കും ഇരകളാക്കാൻ സർക്കാർ കൂട്ടുനിൽക്കരുതെന്നും സൈമൺ ബ്രിട്ടോ പറയുന്നു.അലോപ്പതി ഡോക്ടർമാർക്കുള്ളതുപോലെ ആശയപ്രചാരണത്തിനുള്ള അവകാശങ്ങൾ ജേക്കബ് വടക്കൻചേരിക്കുമുണ്ട് അദ്ദേഹത്തെ ജയിലിലടച്ചത് കുത്തക മരുന്നുകമ്പനികൾക്കെതിരെ ഇനിയാരും ശബ്ദിക്കരുത് എന്നുള്ള ജനങ്ങളോടുള്ള ഭീഷണിയും ഗൂഢാലോചനയുമാണെന്നും അദ്ദേഹം തുറന്നടിച്ചു.

എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന ആരോപണമുന്നയിച്ച് പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കാഞ്ചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു.കൊച്ചി ചമ്പക്കരയിലെ സ്ഥാപനത്തിൽ നിന്നായിരുന്നു അറസ്റ്റ് ചെയ്തത്.

വടക്കാഞ്ചേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഡിജിപിക്കു കത്ത് നല്‍കിയിരുന്നു. ഐഎംഎയും വടക്കാഞ്ചേരിക്കെതിരെ രംഗത്തെത്തിയിരുന്നു. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ പോലുള്ളവ കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണെന്നാണ് ജേക്കബ് വടക്കാഞ്ചേരി സമൂഹമാധ്യമങ്ങളിൽ കൂടി പ്രചാരണം നടത്തിയത്.

ആധുനിക വൈദ്യശാസ്ത്രം മരണം വിധിച്ച സ.ബ്രിട്ടോ ജീവിതത്തിലേക്ക് തിരികെ നടന്നതിനെക്കുറിച്ച് അദ്ദേഹം 2006ൽ എഴുതിയ ലേഖനം ചുവടെ

ആധുനീക വൈദ്യശാസ്ത്രം മരണം വിധിച്ച ഞാൻ എന്തുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു?

1983 ഒക്ടോ.14 ന് എറണാകുളം ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗം വരാന്തയിൽ വച്ചാണ് എൻ്റെ നട്ടെല്ല് ക്ഷതത്തിന് കാരണമായ കുത്തേറ്റത്. നട്ടെല്ലിനും ശ്വാസകോശത്തിനും കരളിനും ഹൃദയത്തിനും മാരകമായ കത്തേറ്റു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേയ്ക്ക് മാറ്റി. തൊറാസിക് സർജറിക്ക് ശേഷം ഡോ:നുബ്ബറാവു ഫൈനൽ സർജറിയും നടത്തി. അതിനിടെ നെഞ്ചിന് കീഴെ പൂർണ്ണമായും തളർന്നു. നട്ടെല്ല് ക്ഷതത്തെ തുടർന്ന് ഞാൻ മരിച്ചു പോകുമെന്ന് ഡോക്ടർമാർ വിധിയെഴുതി. തൊറാസിക് വെർട്ടിബ്ര നമ്പർ 4 പഴുത്തു. അത് 3 ലേയ്ക്ക് പടർന്നു. തലച്ചോറിനെ ബാധിച്ചു. രണ്ടു തവണ ഉന്മാദമുണ്ടായി. ഈ ഘട്ടത്തിൽ 18 അലോപ്പതി ഗുളികകളാണ് കഴിച്ചു കൊണ്ടിരുന്നത്. കോർട്ടിസോൺ ഉപയോഗിച്ചിരുന്നു. 47 ദിവസം തുടർച്ചയായി ഉറങ്ങാൻ കഴിഞ്ഞില്ല.

ഓരോ നാഡീ ഞരമ്പും നിറയെ മിന്നായം പോലെ മാറി അധികരിച്ച് ശരീരം പിളർത്തി കൊണ്ടുള്ള വേദന. കുറച്ചു കൂടെ പഴുത്താൽ അത് സെർവികലിനെ ബാധിക്കും. രണ്ടു കയ്യും തളരും. ഈ അവസരത്തിൽ ഹോമിയോ വൈദ്യം പഠിച്ചിട്ടുള്ള എൻ്റെ അഛൻ, നിലവിൽ കഴിച്ചു കൊണ്ടിരുന്ന അലോപ്പതി മരുന്ന് ഉപേക്ഷിച്ച് എൻ്റേയും കൂടി ആഗ്രഹപ്രകാരം രഹസ്യമായി ഹോമിയോ മരുന്ന് കഴിക്കാൻ തന്നു. അതിനു ശേഷമാണ് നട്ടെല്ലിലെ പഴുപ്പ് നിലച്ചതും 47 ദിവസത്തിന് ശേഷം ഉറക്കം കിട്ടിയതും.

പാർട്ടി വഴി എൻ്റെ മെഡിക്കൽ റിപ്പോർട്ട് USSR, ചൈന, ജർമ്മനി എന്നീ രാജ്യങ്ങളിലേയ്ക്കയച്ചു. എന്നെ രക്ഷിക്കാനുള്ള ഒരു ചികിത്സയും അവരുടെ കയ്യിലിലായിരുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റിലെ ചികിത്സാരീതി പരിശോധിച്ചതിന് ശേഷം വൈറ്റമിൻ C കഴിക്കാൻ മാത്രമാണ് റഷ്യയിലെ ഡോക്ടർമാരും ബോംബെ ജസ്ലോകിലെ ന്യൂറോളജി വിദഗ്ദ്ധനായ ഡോ. വാഡിയയും വിധിച്ചത്. അന്നത്തെ ആഭ്യന്തര മന്ത്രി ഭൂട്ടാസിങ് മുഖേന കിർക്കിലെ മിലിറ്ററി ഹോസ്പിറ്റലിൽ പ്രവേശനം തരപ്പെട്ടു. എന്നാൽ ഒരു സ്ഥലത്ത് നിന്ന് ദൂരേയ്ക്ക് യാത്ര ചെയ്താൽ മരിച്ചു പോകുമെന്ന കാരണത്തിൽ മാത്രം മിലിറ്ററി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചില്ല. കൊളാസ്റ്റമി നടത്താനാണ് ഡോക്ടർമാർ എന്നോട് നിർദ്ദേശിച്ചത് കാരണം, തളർച്ച മൂലം മലവിസർജ്ജനം ഇനി സാധ്യമാകില്ല. പത്ത് വർഷത്തിന് ശേഷം ഡോ: ജേക്കബ്ബ് വടക്കൻചേരിയുടെ പ്രകൃതിചികിത്സ കൊണ്ടാണ് മലവിസർജനം സാധ്യമായത്.

ഡോ: ജേക്കബ്ബ് വടക്കൻചേരി പ്രകൃതിചികിത്സക്കായി വന്നപ്പോൾ ഞാൻ ആവശ്യപ്പെട്ടത് രണ്ട് കാര്യങ്ങളാണ്. ഒന്ന് -പത്ത് വർഷമായി എൻ്റെ ശരീരത്തിൽ ദിവസേന വന്നും പോയും കൊണ്ടിരിക്കുന്ന പനി മാറ്റിത്തരണം.

രണ്ട് – വാതിലും ജനലും അടച്ചിട്ട് ഞാൻ മുറിക്ക് അകത്താണെങ്കിലും പുറത്തെ അന്തരീക്ഷത്തിൽ സൂര്യ മുഖംമങ്ങുമ്പോൾ, ഒരുപാടു പേർ ഒരുമിച്ച് ചേർന്ന് എന്നെ കെട്ടി വലിഞ്ഞ് മുറുക്കി ശ്വാസം മുട്ടിക്കുന്ന പോലത്തെ പീഢനമാണ്. ഈ അവസരത്തിൽ ശിരസ്സിൻ്റെ വലത് ഭാഗം നിർത്താതെ വിയർത്ത് കൊണ്ടിരിക്കും. വലത് കണ്ണ് തള്ളി താഴെ വീഴാൻ പോകും പോലെ തോന്നും. ഒരു വർഷത്തെ ചികിത്സകൊണ്ട് ഈ അവസ്ഥയും മാറ്റിത്തന്നത് പ്രകൃതിചികിത്സയാണ്.

ദേഹത്ത് നിന്ന് നീർക്കെട്ട് ഏതാണ്ട് കുറഞ്ഞു. അലോപ്പതി ഡോക്ടർമാരുടെ ഉപദേശപ്രകാരം മത്സ്യ മാംസ്യങ്ങൾ കഴിച്ച് തടിച്ച എൻ്റെ ശരീരം മനുഷ്യ രൂപമായത് പ്രകൃതിചികിത്സ കൊണ്ട് മാത്രമാണ്. പത്ത് വർഷമായി വീട്ടിൽ കഴിഞ്ഞിരുന്ന എന്നോട് പുറത്ത് സഞ്ചരിക്കണമെന്ന് ആവശ്യപ്പെട്ടത് ഡോ: ജേക്കബ്ബ് വടക്കൻ ചേരിയാണ്. 1993 ൽ നടന്ന SFI അഖിലേന്ത്യാ സമ്മളനത്തിൽ പങ്കെടുപ്പിക്കാൻ ഡോ: ജേക്കബ്ബ് എന്നെ കൂട്ടികൊണ്ട് പോയി.

എനിക്ക് നട്ടെല്ലിന് ക്ഷതം പറ്റുമ്പോൾ, അതേ കാലത്ത് നട്ടെല്ലിന് ക്ഷതം പറ്റിയ വേലായുധനും ജോർജ്ജുമടക്കം പലരുമുണ്ടായിരുന്നു. അവർ അലോപ്പതിയുമായി മുന്നോട്ടു പോയി. ചുരുങ്ങിയ വർഷം കൊണ്ട് അവർ ഭൂമിയോട് വിട പറഞ്ഞപ്പോൾ, അവരിലും മാരകമായ അവസ്ഥയിലായിരുന്ന ഞാൻ എന്തു കൊണ്ട് ഇന്നും ജീവിക്കുന്നു ?

എൻ്റെ വിവാഹത്തിൻ്റെ തലേന്ന് MLA കോർട്ടേഴ്സിൽ യാദൃശ്ചികമായിട്ടാണ് ഡോ. ജേക്കബ്ബ് വടക്കൻചേരി എത്തുന്നത്. എൻ്റെ നാഡിപിടിച്ച് നോക്കി “ഞാനിത് പോലെ നാഡീ സ്പന്ദനം കേട്ടത് ഗുജറാത്തിൽ വച്ച് വിഷം കഴിച്ച ഒരു കുട്ടിയുടെ നാഡി പിടിച്ചു നോക്കിയപ്പോഴാണ്. “ബ്രിട്ടോയ്ക്കിതെന്തു പറ്റി” . എന്ന് ചോദിച്ചപ്പോൾ ഞാൻ സത്യം തുറന്ന് പറഞ്ഞു. നാളെ അപകടവും സംഘർഷവും നിറഞ്ഞ എൻ്റെ വിവാഹമാണ്. രോഗിയെ തിരിച്ചറിയുന്ന ഒരാളെ ‘ഡോക്ടർ’ എന്നല്ലാതെ ഞാൻ പിന്നെ എന്ത് വിളിക്കും.

പാരലൽ ബാർ ഉപേക്ഷിച്ച് വാക്കറിൽ നടക്കാർ സഹായിച്ചത് പ്രകൃതിചികിത്സയാണ്.

പി.എം.ആറിൽ കിടക്കുമ്പോൾ ഡോ:: സുബ്ബറാവു മെഡിക്കൽ റിപ്പോർട്ട് എഴുതി ഡോ.. ഹരിഹരനെ ഏല്പിക്കാൻ തന്നു, “No Recovery to the patient T3T4” എന്നിട്ടുമെനിക്കെങ്ങനെ റിക്കവറി സാധ്യമായി ?

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622