Mon. Nov 23rd, 2026

അക്കാദമിക് സെമിനാറുകൾക്കപ്പുറം ഒരു പൊതു വേദിയിൽ ഇങ്ങനെ ഒരു വിഷയം ചർച്ച ചെയ്യുന്നത് ആദ്യമായിട്ടായിരിക്കും എന്ന് തോന്നുന്നു.”ശബരിമല വിധി വരുന്നതിനൊക്ക മുൻപ് നടന്ന ഒരു സെമിനാറാണ് ഇതെങ്കിലും വർത്തമാന സാഹചര്യത്തിൽ ഇന്ന് നാം കാണുന്ന ഭക്തി രാഷ്ട്രിയ പ്രതിസന്ധിയിൽ ഏറ്റവും പ്രസക്തമായ വിഷയം ചർച്ചചെയ്യുന്ന ഒരു പ്രഭാഷണമാണ് ഇത്. സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഭരണഘടനാ ധാർമ്മികതയെക്കുറിച്ചോ ജനാധിപത്യത്തെ കുറിച്ചോ യാതൊരു ബോധവുമില്ലാത്തവരാണ് ഇത്രയും കാലം നമ്മെ ഭരിച്ച കോൺഗ്രസും ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപിയും എന്ന് അവർ തന്നെ വ്യക്തമാക്കിക്കൊണ്ടിരിക്കുമ്പോൾ സണ്ണി എം കപിക്കാഡിന്റെ ഈ പ്രസന്റേഷൻ പൗരന്മാരായ നമുക്കെങ്കിലും ഉപകാരപ്പെടുമെന്ന് പ്രത്യാശിക്കാം.

“പൗരന്മാരുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സമത്വം ഉറപ്പുവരുത്തുക എന്നതാണ് ഭരണഘടനയുടെ അടിസ്ഥാനലക്ഷ്യം ” – 2018 ഫ്രീതിങ്കേഴ്‌സ് മീറ്റിൽ ഭരണഘടനാ ധാർമികത (Understanding Constitutional Morality) എന്ന വിഷയത്തിൽ സണ്ണി കപിക്കാട് സംസാരിക്കുന്നു.വളരെ ലളിതമായി

“കോടതി ഭരണഘടന ധാർമ്മികതയാണ് പിന്തുടരുന്നത്.” 377-ാം വകുപ്പ് കുറ്റകരമല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ പരാമർശം ആണത്. ഇന്ത്യൻ ജനാധിപത്യം അടിസ്ഥാനമാക്കിയിരിക്കുന്ന ഈ ഭരണഘടന ധാർമ്മികതയെ പരിചയപ്പെടുത്തികയാണിവിടെ.

ഫിലോസഫിയിൽ ബിരുദാനന്തര ബിരുദധാരിയായ സണ്ണി കപിക്കാട് അറിയപ്പെടുന്ന സാമൂഹിക ചിന്തകനും എഴുത്തുകാരനുമാണ്. 1984 മുതൽ ദളിത് ആദിവാസി മേഖലകളിലെ പ്രവർത്തനകളിൽ സജീവ പങ്കാളിത്തം നിർവഹിക്കുകയും അംബേദ്കറുടെ ആശയങ്ങൾ മുൻനിർത്തി ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിൽ നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.

“ഭരണഘടനാ ധാർമികത” By Sunny Kapikkad