Sat. Nov 21st, 2026

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗികാരോപണ വിവാദത്തിൽപ്പെട്ട പി.കെ ശശി എം.എൽ.എക്കെതിരെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രംഗത്ത്. വിവാദത്തിൽപ്പെട്ട പി.കെ. ശശിക്ക് എം.എൽ.എ എന്ന നിലയിൽ പ്രത്യേക പരിഗണന നൽകില്ലെന്നും നിയമം നിയമത്തിെന്റ വഴിക്ക് പോകുമെന്നും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. പൊന്നാനിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ രാഷ്ട്രീയ പാർട്ടികൾക്കും ഓരോ രീതിയുണ്ട്. അതവർ ചെയ്യട്ടെ. പല പാർട്ടികളും ഇത്തരം പരാതികൾ കിട്ടിയാൽ പോലും പരിഗണിക്കാറില്ല. സ്പീക്കറെന്ന നിലയിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളിൽ അഭിപ്രായം പറയാൻ ബുദ്ധിമുട്ടുണ്ട്’-ശ്രീരാമകൃഷ്ണൻ പറഞ്ഞു.

പികെ ശശി എംഎല്‍എ കടുത്ത നടപടികള്‍ക്ക് വിധേയനാകേണ്ടിവരുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.അന്വേഷണം തീരുംവരെ പാര്‍ട്ടി ചുമതലകളില്‍നിന്നും മാറി നില്‍ക്കാന്‍ നേത്യത്വം ശശിയോട് നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ സിഐടിയു ജില്ലാ പ്രസിഡന്റായ ശശി തല്‍സ്ഥാനത്ത് നിന്ന് മാറി അന്വേഷണം നേരിടണമെന്ന അഭിപ്രായമാണ് സിപിഎം ദേശീയ നേത്യത്വത്തിനുള്ളത്. മുഖ്യമന്ത്രി പിണറാി വിജയനും ഇതേ നിലപാട് സ്വീകരിച്ചതായാണ് വിവരം.

ശശിക്കെതിരായ പരാതി അന്വേഷിക്കുന്ന രണ്ടംഗ സമതി ഈ മാസം തന്നെ അന്വേഷണം പൂര്‍ത്തിയാക്കും. ഈ സമതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ശശിക്കെതിരായ നടപടി. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിതന്നെ നേരിടേണ്ടിവരും ശശി.