ക്രിസ്തീയ സഭകൾക്കെതിരെ പൊട്ടിത്തെറിച്ച് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ബെന്യാമിൻ. പെൺമക്കളെ തുടർന്നും ജീവനോടെ കാണണമെന്നുണ്ടെങ്കിൽ സഭാസനേഹം, ക്രിസ്തു സനേഹം എന്നൊക്കെ പറഞ്ഞ് നിൽക്കാതെ കന്യാസ്ത്രീകളുള്ള വീട്ടിലെ രക്ഷിതാക്കളും ആങ്ങളമാരും അവരെ തിരിച്ചു വിളിക്കണമെന്ന് തന്റെ ഫേസ്ബുക്ക് പേജിൽ ബെന്യാമിൻ കുറിച്ചു.തെമ്മാടികളായ ചില അച്ചന്മാർക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം പെൺകുട്ടികളെ സൃഷ്ടിച്ചതെന്നും, സഭ രക്ഷിക്കുമെന്ന ചിന്തയൊന്നും ആർക്കും വേണ്ടെന്നും കടുത്ത വിമർശനമാണ് ബെന്യാമിൻ നടത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സ്വന്തം പെണ്മക്കളെ തുടർന്നും ജീവനോടെ കാണണം എന്നുണ്ടെങ്കിൽ സഭാസനേഹം, ക്രിസ്തു സനേഹം എന്നൊക്കെ പറഞ്ഞ് തിരുവസ്ത്രം അണിയിച്ച് പറഞ്ഞു വിട്ട പെൺകുട്ടികളെ തിരിച്ചു വിളിച്ച് വീട്ടിൽ കൊണ്ടു നിർത്തുക. തെമ്മാടികളായ ചില (ചിലർ മാത്രം) അച്ചന്മാർക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങൾക്കൊരു പെൺകുട്ടിയെ തന്നതെന്ന് സനേഹത്തോടെ ഓർമ്മിക്കുക. സഭ അവരെ സംരക്ഷിക്കും എന്ന് ആർക്കും ഒരു വിചാരവും വേണ്ട. അത് പുരുഷന്മാരുടെ സഭയാണ്. അവർക്ക് വേണ്ടി മാത്രമുള്ളതാണ്. (കത്തോലിക്ക സഭയെക്കുറിച്ചല്ല, ഓർത്തഡോക്;സ് സഭയെക്കൂടി ചേർത്താണ് പറയുന്നത്)