ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീ അടക്കമുള്ളവരെ പരസ്യമായി അധിക്ഷേപിച്ച് പി.സി.ജോർജ് എം.എൽ.എ രംഗത്ത്. പരാതി ഉണ്ടായിരുന്നെങ്കിൽ കന്യാസ്ത്രീ ആദ്യ പീഡനം നടന്നപ്പോൾ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നൽകിയത് എന്തുകൊണ്ടാണെന്നും ജോർജ് വാർത്താ സമ്മേളനത്തിൽ ചോദിച്ചു.<
പീഡനത്തിനിരയായെന്ന് പറയുന്ന കന്യാസ്ത്രീക്ക് തിരുവസ്ത്രം അണിയാൻ യോഗ്യതയില്ല. പീഡനം നടന്ന ദിവസം തന്നെ അവർ കന്യകയല്ലാതായി. കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകളേയും ജോർജ് അധിക്ഷേപിച്ചു. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയാൽ അവർ പരിശുദ്ധകളാണോയെന്ന് അറിയാമെന്നും എല്ലാം ഒരു ജനപ്രതിനിധിക്ക് യോജിക്കാത്ത തരത്തിലുള്ള തികച്ചും സ്ത്രീവിരുദ്ധമായ പ്രസ്താവനകളാണ് ജോർജ് പത്രസമ്മേളനത്തിൽ നടത്തിയത്.
ബിഷപ്പ് തെറ്റ് ചെയ്തിട്ടില്ലെന്ന അഭിപ്രായമില്ല. പക്ഷേ, ബിഷപ്പിനെയും കന്യാസ്ത്രീയേയും തൂക്കി നോക്കിയാൽ ബിഷപ്പിന്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും. കന്യാസ്ത്രീയെ പീഡിപ്പിച്ചെങ്കിൽ ബിഷപ്പും ളോഹ ഊരണം. കേരളാ പൊലീസിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് ബിഷപ്പിനെതിരായി അന്വേഷണം നടത്തുന്നത്. പല പുരുഷൻമാരെയും കുടുക്കാൻ സ്ത്രീകൾ നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്. വിൻസെന്റ് എം.എൽ.എയ്ക്കുണ്ടായ അനുഭവം പി.കെ.ശശിക്കുണ്ടാകരുതെന്നും ജോർജ് പറഞ്ഞു.
കേരളത്തിലെ ആദ്യ കന്യാസ്ത്രീ വിധവയും ഒരു കുട്ടിയുടെ മാതാവും മദര്‍ ഏലീശ്വ ആണെന്നതും കന്യാസ്ത്രീയാകാന്‍ കന്യകയാകണമെന്നില്ലായെന്ന വത്തിക്കാൻ പുറത്തിറക്കിയ സഭയുടെ പുതിയ രേഖയും മറച്ചുവെച്ചുകൊണ്ടാണ് അന്യമത വിദ്വേഷിയും സ്ത്രീവിരുദ്ധനും സഭാ വിശ്വാസിയും കൂടിയായ പിസി ജോർജിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.