സംസ്ഥാനത്ത് എലിപ്പനി പടർന്ന് പിടിക്കുന്നതിനിടെ എലിപ്പനി മരുന്ന് ഡോക്സിസൈക്ളിനെതിരെ ഫേസ്ബുക്ക് ലൈവിലൂടെ അപഹസിച്ച ജേക്കബ് വടക്കൻഞ്ചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ പരാതിയിലാണ് നടപടി.
എലിപ്പനി നിയന്ത്രണ വിധേയമാക്കാൻ ആരോഗ്യ വകുപ്പ് വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യുകയും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ മരുന്നിന്റെ ആധികാരികതയെ ചോദ്യം ചെയ്താണ് ജേക്കബ് വടക്കൻഞ്ചേരി രംഗത്ത് വന്നത്.
ഈ പ്രവർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിനാലാണ് വ്യാജ പ്രചാരണം നടത്തിയെന്ന കുറ്റത്തിന് ഇദ്ദേഹത്തിന്റെ പേരിൽ കേസെടുക്കാൻ നിർദ്ദേശിച്ചതെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.