Fri. Mar 29th, 2024

ഫ്രാൻസിസ് ജോയി

കഴിഞ്ഞകാല കേരള സമര ചരിത്രങ്ങളിൽ ഇനി ഇവരും ഉണ്ടാകും!

ബാലാർക്കാരം ചെയ്ത ബിഷപ്പിനെ സംരക്ഷിക്കുന്നതിനെതിരെ
സർക്കാർ കയ്യൊഴിഞ്ഞതിന്
സഭ അവഹേളിക്കുന്നതിന്
നിയമം നോക്കുകുത്തിയാകുന്നതിന്
വിശ്വാസികളുടെ കൂക്കുവിളിക്കെതിരെ
ജീവൻ രക്ഷിക്കാൻ വേണ്ടി
മാനം കാക്കാനുള്ള ഈ സമരം ഇനി ചരിത്രത്തിന്റെ ഭാഗമാണ്.

എന്തിന് ഇവർ മുഖം മറയ്ക്കണം?

ഇവർ കൊന്നിട്ടില്ല, മോഷ്ടിച്ചിട്ടില്ല !
പിന്നെ സമരം ചെയ്തതിനോ ?
സ്വന്തം മാനം കാക്കാനും, സ്വയ രക്ഷക്കും വേണ്ടി കത്തോലിക്കാ സന്യാസിനിമാർ നിരത്തിലിറങ്ങേണ്ടി വന്നതിന്റെ ഗതികേടോർത്തു മുഖം മറക്കേണ്ടത് നാട് വാഴുന്നവരാണ്
സ്വർഗം തൂക്കിവിൽക്കുന്ന കത്തോലിക്കാ സഭയാണ്
ഫ്രാങ്കോ മുളക്കൽ എന്ന മെത്രനാണ്
മെത്രാന്റെ മൂട് താങ്ങുന്ന ഊച്ചാളി വിശ്വാസികളാണ്
കത്തോലിക്കാ സഭയിലെ പല വൈദീകരും സന്യാസിനിമാരും ഫ്രാങ്കോക്ക് എതിരായി മൊഴി നൽകിയിട്ടും അയാളെ അറസ്റ്റ് ചെയ്യാത്ത പൊലീസാണ് മുഖം മറക്കേണ്ടത്.

ഞങ്ങൾ അടിമകളല്ല എന്ന് തെളിയിച്ചതിന്
മഠം ഒരു കാരാഗ്രഹമല്ല എന്ന് കാണിച്ചതിന്
സമരം ചെയ്തും നീതി ലഭിക്കാൻ വെളിയിൽ വന്നതിന്
നിങ്ങൾക്കഭിവാദ്യങ്ങൾ <3

ചിത്രത്തിൽ: കത്തോലിക്കാ സന്യാസിനിയെ അവരുടെ മഠത്തിൽവച്ച് 14 വട്ടം ബലാൽക്കാരം ചെയത ഫ്രാങ്കോ മുളക്കൽ എന്ന കത്തോലിക്കാ മെത്രാനെ അറസ്റ്റു ചെയ്യാൻ കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തിയ സമരം.

F®an©is JⓄy

അവർക്കൊപ്പം നിൽക്കുന്ന ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിലിന് അഭിവാദ്യങ്ങൾ! ചിത്രത്തിൽ Adv Indulekha Joseph നെയും കാണാം.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913