ഹിഫ്സുർ റഹ്മാൻ
അഖില എന്ന ഹാദിയ വീട്ടുതടങ്കലിലാണെന്ന് കേട്ടപ്പോൾ അതിൽ മനം നൊന്ത് ദേശീയ വനിതാ കമ്മീഷൻ യുക്തിവാദിയായ അശോകൻ്റെ വീട്ടിലെത്തി. മാദ്ധ്യമങ്ങൾ അവരവരുടെ പത്രധർമ്മമനുസരിച്ച് കഥകൾ എഴുതി. കമ്മീഷൻ പുഷപ വിമാനത്തിൽ കേന്ദ്രത്തിലേക്ക് തിരിച്ചു പോയി. കാലുകൾ ഉളുക്കിയിരുന്നതുമൂലം കേരളത്തിലെ വനിതാ കമ്മീഷനും യുവജന കമ്മീഷനും അശോകൻ്റെ വീട്ടിൽ പോകാൻ കഴിഞ്ഞില്ല. അതു കൊണ്ട് മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതമുള്ള ലീവ് അപേക്ഷകൾ അവർ യഥാസമയം ഉപദേശികൾക്ക് സമർപ്പിച്ചു.
ദിവസങ്ങളും മാസങ്ങളും വിഷം നിറഞ്ഞ ചിന്തകളും വിഷ രഹിത പച്ചക്കറി കൃഷിയുമായി കടന്നു പോയി. ഭരണകൂടം വികസനം വികസനം എന്നാക്രോശിച്ചു കൊണ്ട് നാലുപാടും ഓടി നടന്നു. കയ്യേറി നശിപ്പിക്കപ്പെട്ട വനങ്ങളും പുഴകളും കൊണ്ടൽകാടുകളും തണ്ണീർത്തടങ്ങളും വയലുകളും ഈ ഭൂമിക്ക് ചരമഗീതം എഴുതി. കുന്നുകളും മലകളും പാറക്കെട്ടുകളും തൊണ്ട പൊട്ടിക്കരഞ്ഞു. അപ്പോൾ പ്രളയമുണ്ടായി. 44 നദികൾ പുനർജനിച്ചു. മണ്ണിടിഞ്ഞ് പുതിയ കന്നുകൾ രൂപപ്പെട്ടു. അങ്ങനെ പുതിയൊരു കേരളം പിറന്നു. അങ്ങനെ പിറന്ന പടി നിൽക്കുന്ന കേരളം ഉടുപ്പിടാൻ തുടങ്ങുമ്പോൾ അതാ വീണ്ടും വരുന്നൂ ദേശീയ വനിതാ കമ്മീഷൻ.
CPM നേതാവ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന DYFI നേതാവായ യുവതിയുടെ പരാതി സംബന്ധിച്ച മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്തുകൊണ്ടാണ് ഇത്തവണത്തെ വരവ്. ദുരിതാശ്വാസ പ്രവർത്തനത്തെ തുടർന്ന് വല്ലാതെ ക്ഷീണിച്ച കേരള വനിതാ – യുവജന കമ്മീഷനുകൾ ഇപ്പോൾ വിശ്രമത്തിലാണെന്ന് കേൾക്കുന്നു.
കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിന് മുമ്പ് കോട്ടയം കുറവിലങ്ങാട് നാടുകുന്നിലും പല തവണ പ്രളയം ഉണ്ടായെന്ന് പറയപ്പെടുന്നു. കന്യാസ്ത്രീയുടെ സമ്മതമില്ലാതെ ബിഷപ്പ് പല പ്രാവശ്യം ഷട്ടർ തുറന്നതായാണ് കേസ്. ബിഷപ്പിനെതിരെ ബലാൽസംഗക്കുറ്റം ആരോപിച്ച് കന്യാസ്ത്രീ പോലീസിൽ പരാതി നൽകി. പരാതിയിൽ കഴമ്പുണ്ടെന്ന് അന്യേഷണത്തിൽ പോലീസ് കണ്ടെത്തി. കന്യാസ്ത്രീക്ക് നേരേ ജീവാപായം ഉണ്ടെന്നും റിപ്പോർട്ടുണ്ട്.
മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പോലും കേസെടുക്കാൻ മടിക്കാത്ത രേഖ ശർമ്മ ജി എന്തുകൊണ്ടാണ് കന്യാസ്ത്രീയുടെ മൊഴി എടുക്കാത്തത് ?
അപ്പോൾ CPM മാത്രമല്ല BJP യും ബിഷപ്പിനെ ഭയപ്പെടുന്നു എന്നല്ലേ പൊതു ജനം മനസ്സിലാക്കേണ്ടത് ? കോതമംഗലത്ത് RSS റൂട്ട് മാർച്ച് ഉൽഘാടനം ചെയ്തത് ബിഷപ്പിൻ്റേയും മുകളിലുള്ള ഉദ്യോഗസ്ഥനായിരുന്നു എന്ന് ഇപ്പോൾ ഓർക്കുന്നത് നല്ലതാണ്. ദുരിതാശ്വാസ ക്യാമ്പിൽ ശവാസനം ചെയ്തയാൾ വർഗ്ഗീയ ഭരണകൂടത്തിലെ വർഗ്ഗീയതയില്ലാത്ത മന്ത്രിയാണെന്ന മാദ്ധ്യമ പ്രചരണങ്ങളും അതുവഴി സൃഷ്ടിക്കപ്പെട്ട പൊതുബോധവും ഇവിടെ ആലോചനാ വിഷയമാക്കാം. ഒരു കൂടാരത്തിലെ സാക്ഷി മഹാരാജ് വർഗ്ഗീയ വാദിയും അൽഫോൻസ് മതേതര വാദിയും !ശവാസനക്കാരനെ മന്ത്രിയാക്കിയത് ആരാണെന്നു കൂടി അന്യേഷിച്ചറിയുമ്പോഴേ ചിത്രം പൂർണ്ണമാകൂ.
വാൽ കഷ്ണം ഫ്രീ
CPM നേതാവിൻ്റെ ലൈംഗികാതിക്രമത്തിനെതിരെ DYFI വനിതാ നേതാവ് നൽകിയ പരാതിയും വിശദാംശങ്ങളും കഴിഞ്ഞദിവസം മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. ഉടൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കൊച്ചിയിൽ യോഗം ചേർന്ന് ജലന്ധർ ബിഷപ്പിനെ ചോദ്യം ചെയ്യേണ്ടന്ന് തീരുമാനിച്ചു. കന്യാസ്ത്രീയുടെയും ബിഷപ്പിൻ്റേയും സാക്ഷികളുടെയും മൊഴികളിൽ ഇരുപതിലധികം വൈരുധ്യങ്ങൾ ഒറ്റ ദിവസം കൊണ്ട് കണ്ടെത്തി.
ബലാൽസംഗക്കാരെ കയ്യാമം വയ്ക്കണമെന്ന് ആക്രോശിച്ചത് മറ്റാരുമല്ല – സാക്ഷാൽ സ: അച്ചുതാനന്ദനാണ്. കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ബിഷപ്പിനെയോ DYFI നേതാവായ യുവതിക്കെതിരെ ലൈംഗികാതിക്രമം കാണിച്ചതിന് CPM നേതാവിനേയോ കയ്യാമം വയക്കണമെന്ന് V S പറഞ്ഞതായി കേട്ടില്ല.
CPM നേതാവിൻ്റെയും ബിഷപ്പിൻ്റെയും കേസുകൾ ഒരേ ബഞ്ചിൽ ‘ കോംപ്ലിമെൻറാവും”