Sat. Nov 21st, 2026

അഭിഷേകം ക്രമാതീതമായതിനാൽ കർത്താവിൻറെ മണവാട്ടിമാരെ ആലിംഗനം ചെയ്തും മുത്തംകൊടുത്തും പ്രാഞ്ചിബിഷപ്പിന്റെ അനുഗ്രഹ വർഷം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി കന്യാസ്ത്രീകൾ. ബിഷപ്പിന്റെ മോശം പെരുമാറ്റം മൂലം തങ്ങൾക്ക് തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നുവെന്ന് രണ്ട് കന്യാസ്ത്രീകളാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ബിഷപ്പ് പല തവണ തങ്ങളെ ആലിംഗനം ചെയ്തിട്ടുണ്ട്. മിക്കപ്പോഴും ലൈംഗിക ചുവയോടെ സംസാരിക്കുമായിരുന്നു. ജലന്ധർ മഠത്തിൽ വച്ച് പല തവണ തങ്ങളെ കയറിപിടിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീകൾ മൊഴി നൽകി. ഇക്കാര്യം ഭഗൽപ്പൂർ ബിഷപ്പിനോട് പറഞ്ഞിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും.

അതിനിടെ, കേസിൽ ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് കന്യാസ്ത്രീയുടെ കുടുംബം തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. കേസിൽ ആദ്യം പരാതി നൽകിയ കന്യാസ്ത്രീയുടെ മൊഴി നിരവധി തവണ എടുത്തിട്ടും ബിഷപ്പിനെ ഒരു തവണ മാത്രമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. കേസിലെ നടപടികൾ വൈകുന്നതിൽ കന്യാസ്ത്രീ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും റിപ്പോർട്ടുണ്ട്.

എന്നാൽ ജലന്ധർ ബിഷപ്പിനെ അടുത്ത ദിവസം കേരളത്തിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്താൻ അന്വേഷണ സംഘം പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ പരാതി ലഭിച്ചെങ്കിലും കൂടുതൽ തെളിവുകൾ ലഭിക്കാത്തത് അന്വേഷണ സംഘത്തെ അലട്ടിയിരുന്നു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913