തങ്ങൾ ഇനി പെയ്ഡ് സെക്സ് അല്ലാതെ ഫ്രീ സെക്സ് അനുവദിക്കില്ലെന്ന് സെക്സ് വർക്കേഴ്സിനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് ഭോഗ വസ്തുക്കളായി അടിമകളെ പോലെ കഴിയുന്ന സ്വർഗ്ഗത്തിലെ ഹൂറിമാരുടെ പ്രതിഷേധം ലോക ശ്രദ്ധ പിടിച്ചു പറ്റി മുന്നേറുന്നു.സമരം 3 ആം ദിവസം പിന്നിടുമ്പോൾ സ്വർഗ്ഗത്തിൽ മാത്രമല്ല ഭൂമിയിലും പാതാളത്തിലും നരകത്തിലും എല്ലാം വിഷയം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി മുന്നേറുകയാണ്.പാതാളത്തിലെയും സ്വർഗ്ഗത്തിലെയും പ്രമുഖ ചാനലുകളിലെ൯ 9 മണിക്കുള്ള മാധ്യമ ചർച്ച ഇന്നലെ ഹൂറിമാരുടെ സമരം തന്നെയായിരുന്നു.
ചർച്ചയിൽ പങ്കെടുത്ത സാമ്പ്രദായിക മതങ്ങളുടെ പ്രതിനിധികൾ ഹൂറിമാരുടെ ന്യായമായ അവകാശങ്ങൾക്കെതിരെ നിലപാടെടുത്തപ്പോൾ പങ്കിലക്കാട്ടിൽനിന്നും ഡിങ്ക ഭഗവാനെ പ്രതിനിധീകരിച്ചു പങ്കെടുത്ത പ്രതി നിധി ഈ വിഷയം അനുഭവ പൂർവം പരിഗണിക്കേണ്ടതാണെന്നും. സ്ത്രീകളെ ഇങ്ങനെ അടിമകളാക്കി ലൈംഗീക ചൂഷണത്തിന് ഇരയാകുന്ന നടപടി അവസാനിപ്പിക്കേണ്ടതാണെന്നും വാദിച്ചു.ഇത്തരത്തിൽ ഭൂമിയിൽ പണവും സ്വർഗ്ഗത്തിൽ എത്തിയാൽ വലിയ മുലയും ചന്തിയും ഉള്ള ഹൂറിമാരെയും ഏർപ്പാടാക്കി കൊടുക്കാം എന്ന് പറഞ്ഞു പല മതങ്ങളും ജനങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തി കൂട്ട മത പരിവർത്തനം ഉൾപ്പെടെയുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ഭൂമിയിൽ നടത്തി വരുന്നുണ്ടെന്നും അദ്ദേഹം ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
സ്വർഗ്ഗത്തിലെ തങ്ങൾക്കെതിരെ നടക്കുന്ന ലൈംഗീക ചൂഷണം അവസാനിപ്പിച്ചില്ലെങ്കിൽ തങ്ങൾക്ക് പെയ്ഡ് സെക്സിനുള്ള അനുമതിയെങ്കിലും അനുവദിച്ചു കിട്ടണം എന്ന ന്യായമായാ അവകാശം മുൻനിർത്തി സ്വർഗ്ഗത്തിലെ ഹൂറിമാരുടെ പ്രതിനിധികളായി 11 ദേവസ്ത്രീകൾ നിരാഹാരം അനുഷ്ഠിച്ചു വരികയാണ്.ചില ഫെമിനിസ്റ്റ് ദേവിമാരും സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു രംഗത്ത് വന്നിട്ടുണ്ട്. ജാത്തി മത ഭേദം ഇല്ലാതെ എല്ലാ മത വിഭാഗങ്ങളുടെയും ലൈംഗീക ചൂഷണത്തിനിരയാകുന്ന ദേവ് സ്ത്രീകളാണ് ഇപ്പോൾ ആരും പ്രതീക്ഷിക്കാതെ സംഘടിച്ചു പ്രക്ഷോഭത്തിന് തയ്യാറായിരിക്കുന്നത്.ഹിന്ദു വിഭാഗത്തിൽ സാധാരണക്കർക്ക് സ്വർഗ്ഗത്തിൽ ഫ്രീ സെക്സും പെയ്ഡ് സെക്സും അനുവദിക്കുന്നില്ലെങ്കിലും ദേവന്മാരുടെ ചൂഷണവും പീഡനവുമാണ് സഹിക്കാൻ പറ്റാത്തതെന്നു അവർ പറയുന്നു.
ഹൂറിമാരുടെ നിരാഹാര സമരം എത്രയും വേഗം ഒത്തു തീർപ്പാക്കിയില്ലെങ്കിൽ ഇനി തങ്ങളുടെ അടുത്ത്പ്രാപിക്കാൻ വരുന്നവരുടെ ലിംഗം ഛേദിക്കൽ ഉൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അവർ പ്രഖ്യാപിച്ചു കഴിഞ്ഞു.ഹൂറിമാരുടെ ഈ ന്യായമായ സമരത്തിന് പിന്തുണ അറിയിച്ച ഡിങ്ക ഭഗവാൻ അവരുടെ പ്രതിനിധികളെ പങ്കിലക്കാട്ടിലേക്കു ചർച്ചക്കായി ക്ഷണിച്ചിട്ടുണ്ട്.സാമ്പ്രദായിക മതം ഉപേക്ഷിച്ചു ഡിങ്ക ഭഗവാനെ ഏക ദൈവമായി അംഗീകരിക്കുന്ന ഹൂറിമാർക്ക് സാധാരണ കുടുംബ ജീവിതവും മറ്റു മത ഭ്രാന്തന്മാരിൽ നിന്നുള്ള സംരക്ഷണവും നൽകാമെന്ന് സർവ്വ ശക്തനായ ഡിങ്കഭഗവാൻ കൽപ്പിച്ചരുളുകയും ചെയ്തിട്ടു ണ്ടെന്നു ഡിങ്കോയിസ്റ്റ് ഹെഡ്ക്വാർട്ടേഴ്സിലെ ഒരു ഉന്നതൻ ന്യൂസ് ഗിൽ നോട് പറഞ്ഞു.
ഇതിൻറെ അടിസ്ഥാനത്തിൽ അടുത്ത ദിവസം തന്നെ പങ്കിലക്കാട്ടിൽ വെച്ചു ഹൂറിമാരുടെ പ്രതിനിധികളുമായി ഡിങ്ക ഭഗവൻ പങ്കെടുക്കുന്ന ഉന്നത തല യോഗം നടക്കും.ആദിവസം സാദാരണ ഡിങ്കോയിസ്റ്റുകൾക്ക് പങ്കിലക്കാട്ടിലേക്കും ക്ഷേത്രത്തിലേക്കും പ്രവേശനം ഉണ്ടായിരിക്കില്ല. ദേവസ്ത്രീകളുടെയും മാലാഖാമാരുടെയും ഹൂറികളുടേയു വായിൽ നോക്കാൻ തിക്കും തിരക്കും ഉണ്ടാക്കി പങ്കിലക്കാട്ടിൽ പുല്ലുമേട്ടിലേതുപോലെ അപകടമരണങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാനാണ് ഈ നടപടി.ആ ദിവസം പതിവ് പൂജകൾക്ക് ശേഷം നേരത്തെ തന്നെ പങ്കില നാഥന്റെ തിരുനട അടക്കുമെന്നും താത്കാലികമായ ഈ ബുദ്ധിമുട്ടുകൾ ക്ഷമിച്ചു ഇതുമായി സഹകരിക്കണമെന്ന് എല്ലാ ഡിങ്കോയിസ്റ്റുകളെയു അന്യ മതസ്ഥരായിട്ടുള്ള ഡിങ്ക ഭക്തരെയും പങ്കിലകാട്ടിലെ മുഖ്യപൂജാരിണി അറിയിക്കുന്നു.
മണ്ണിന്റെ മണമുള്ള ദൈവം..
വിയര്പ്പിന്റെ മണമുള്ള മതം…
<3
ഡിങ്കന്റെ നാമം വാഴ്ത്തപ്പെടട്ടെ….മാഷാ ഡിങ്ക ….! ഡിങ്ക….. ഡിങ്ക…
