കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരേയുള്ള അന്വേഷണറിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ഉന്നതല നീക്കം. ബിഷപ്പിനെതിരേ ശക്‌തമായ തെളിവുകള്‍ ലഭിച്ചതോടെ അറസ്‌റ്റുണ്ടായേപറ്റു എന്ന നിലപാടിലാണ് അന്വേഷണസംഘം. ഇതോടെയാണ് അന്വേഷണറിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ളനീക്കം ഉന്നതതലത്തില്‍നിന്ന് ഉണ്ടായിരിക്കുന്നത്.
അന്വേഷണത്തില്‍ ചില പിഴവുകള്‍ സംഭവിച്ചുവെന്നും അതിനാല്‍ വിശദമായി വീണ്ടും അന്വേഷണം നടത്താനുമാണ് കഴിഞ്ഞദിവസം ഐ.ജി വിജയ് സാക്കറെയുടെ വസതിയില്‍ ചേര്‍ന്ന അന്വേഷണസംഘ യോഗത്തിലെ തീരുമാനം. തിങ്കളാഴ്‌ച രാത്രി എട്ടിന് ഐ.ജിയുടെ വസതിയില്‍ ചേര്‍ന്ന യോഗം വെളുപ്പിനെ നാലരവരെ നീണ്ടെങ്കിലും തീരുമാനമൊന്നുമുണ്ടായില്ല. 2000 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്.പി ഹരിശങ്കര്‍ ഐ.ജിക്ക് കൈമാറി. ഐ.ജി വിജയ് സാക്കറെ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെ ധരിപ്പിച്ചതോടെയാണ് അന്വേഷണം വീണ്ടും നീട്ടാന്‍ തീരുമാനിച്ചത്.
അതേസമയം ബിഷപ്പിന്റെ അറസ്‌റ്റ് വൈകിയാല്‍ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് കന്യാസ്‌ത്രീയുടെ ബന്ധുക്കള്‍. ബിഷപ്പിനെതിരേ തെളിവുണ്ടെങ്കിലും അറസ്‌റ്റ് നടക്കാത്തത് അന്വേഷണസംഘത്തിനു മേലുള്ള സമ്മര്‍ദം കൊണ്ടാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. നിലവിലെ അന്വേഷണസംഘത്തില്‍നിന്ന് കേസ് ്രെകെം ബ്രാഞ്ചിനു നല്‍കാന്‍ നീക്കമുള്ളതായി സംശയമുണ്ട്. ഇങ്ങനെ കേസ് കൈമാറിയാല്‍ വീണ്ടും ലോക്കല്‍ പൊലീസ് നടത്തിയ തെളിവെടുപ്പുകള്‍ ആവര്‍ത്തിക്കപ്പെടും. കേസില്‍നിന്ന് പിന്മാറണമെന്ന ഭീഷണി ഇപ്പോഴും നിലവിലുണ്ട്. പ്രതി പുറത്തുനിന്നാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അറസ്‌റ്റ് വേഗം വേണമെന്നും കന്യാസ്‌ത്രീയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.