Sat. Nov 21st, 2026

വല്ലി കണ്ണാനക്കുഴി

വേദങ്ങളിലെ പ്രധാന ദൈവം ഇന്ദ്രന്‍ ആണ്;ഇന്ദ്രന്‍ തന്നെയാണ് ദേവൻമാരുടെ തലവനുംഎന്തുകൊണ്ടാണ് ആ ദൈവത്തിന്റെ പേരിൽ അമ്പലങ്ങൾ ഒന്നും ഇല്ലാത്തത് ?

അതിനുള്ള ഉത്തരങ്ങളല്ല ഇതിൽ.അതിനുള്ള ഉത്തരം ഇതുവരെ കിട്ടിയില്ലെന്നുമാത്രമല്ല.പിന്നെയും കുറെ ചോദ്യങ്ങളാണ് മനസ്സിൽ ഉയരുന്നത്.

ഉത്തരം ഇല്ലാത്ത കുറെ ചോദ്യങ്ങൾ

#എന്തുകൊണ്ടാണ് എല്ലാ ദേവീ ദേവന്മാരും രാജകുടുംബങ്ങളില്‍ പിറന്നത്?

#ഒറ്റ ദൈവവും എന്തുകൊണ്ട് പാവപ്പെട്ടവരിലോ കീഴ്ജാതികളിലോ പിറക്കാതെ പോയി ?

#സവർണ്ണരായ ദൈവങ്ങൾ അവർണരുടെ നാണയ തുട്ടുകൾ വാങ്ങിക്കഴിയുമ്പോൾ മാത്രമാണോ അയിത്തം ഓർമ വരുന്നത്?

#ഹിന്ദുമതപ്രകാരം മാംസാഹാരം നിഷിദ്ധമാണെങ്കില്‍ എന്തിനാണ് രാമന്‍ സുവര്‍ണ്ണ മാനിനെ വേട്ടയാടാന്‍ പോയത് ? ഒരു മാനിനെ കൊല്ലുന്നത് തെറ്റല്ലേ ?

#ഒരു ദൈവമായ ശ്രീരാമന് രാവണന്‍റെ വയറ്റില്‍ ഒളിപ്പിച്ച അമൃത കുംഭത്തിന്‍റെ കാര്യം എന്ത് കൊണ്ട് മനസ്സിലായില്ല?

#രാവണന്‍റെ തന്നെ പക്ഷക്കാരനായ ഒരാള്‍ രഹസ്യം വെളിപ്പെടുത്തിയില്ലായിരുന്നെങ്കില്‍ രാമരാവണയുദ്ധം വിജയിക്കാന്‍ ഒരിക്കലും രാമന് സാധിക്കുമായിരുന്നില്ലല്ലോ? ഇങ്ങനെയൊക്കെയാണോ ഒരു ദൈവത്തെ കുറിച്ച് നിങ്ങളുടെ ധാരണ?

#ശ്രീ രാമൻ ദൈവം ആണെങ്കിൽ എന്തിനാണ് ഭാര്യയെ മറ്റൊരാളുടെ സംശയത്തിന്റെ പേരിൽ ഉപേക്ഷിച്ചത്‌ ?

#സീതയെ ഉപേക്ഷിച്ച വിഷമത്തിൽ എന്തിനാണ് സരയൂ നദിയിൽ ചാടി ആത്മഹത്യ ചെയ്തത് ?

#ഒരു വലിയ മല ചുമക്കാൻ വരെ കഴിവുള്ള ഹനുമാൻ കൂടെ ഉള്ളപ്പോൾ ശ്രിരാമൻ എന്തിനാണ് ലങ്കയിലേക്ക് കഷ്ട്ടപെട്ട് പാലം കെട്ടിയത് ?

#ഗോപികമാര്‍ കുളിക്കുന്ന സ്ഥലത്ത് മറഞ്ഞിരുന്നു കുളി കാണുന്നത് ഒരു ദൈവത്തിന് ചേരുന്ന പ്രവൃത്തിയാണോ? ആ കൃഷ്ണനെ ആരാധിക്കുന്നു. ഈ കാലഘട്ടത്തില്‍ ഒരു സാധാരണക്കാരന്‍ ആ പ്രവൃത്തി ചെയ്‌താല്‍ അവനൊരു ദുര്‍വൃത്തിക്കാരനാണെന്ന് പറയില്ലേ?അപ്പോള്‍ എങ്ങിനെയാണ് നിങ്ങള്‍ കൃഷ്ണനെ ദൈവമെന്നു വിളിക്കുന്നത് ?

#ഇതെല്ലാം നിലനിൽക്കെഎത്ര ദളിതരെയാണ് ,കൊന്നൊടുക്കുന്നത്. ആരും ദളിതനായ് ജനിച്ചവരല്ല സവർണ്ണരുടെ അടിമപ്പണി ചെയ്യാൻ ദളിതനാക്കിയെടുത്തതാണ്. അവർക്കും വേണ്ടേ ഈ സ്വതന്ത്ര ഇന്ത്യയിൽ മോചനം!?

#എല്ലാ ഹൈന്ദവ ദേവീ ദേവന്മാരും എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം ജനിച്ചു? ഇന്ത്യക്ക് പുറത്തുള്ള ജനത്തിന് ഈ ദൈവങ്ങളെ കുറിച്ച് എന്തുകൊണ്ട് അറിവില്ല. ? എന്തുകൊണ്ടാണ് എല്ലാ ദേവീ ദേവന്മാരും രാജകുടുംബങ്ങളില്‍ പിറന്നത്? ഒറ്റ ദൈവവും എന്തുകൊണ്ട് പാവപ്പെട്ടവരിലോ കീഴ്ജാതികളിലോ പിറക്കാതെ പോയി ? എല്ലാ ദൈവങ്ങളും സർവണ്ണരായതെങ്ങനെ.?

#ഹിന്ദു മതം അത്ര പൌരാണികമായ ലോകത്തുടനീളം ? ? ?

#ഹിന്ദുമതമനുസരിച്ച് ബഹുഭാര്യാത്വം നിഷിദ്ധമായിരിക്കെ ശ്രീരാമദേവന്‍റെ പിതാവ് മൂന്നു സ്ത്രീകളെ വിവാഹം ചെയ്തത് എന്തുകൊണ്ട് ?

# മഹാദേവനായ ശിവന് തന്‍റെ പുത്രന്‍റെ ശിരസ്സ് അറുത്ത് മാറ്റാമെങ്കില്‍ല്‍ അതെ ശിരസ്സ് തിരിച്ച് തല്‍സ്ഥാനത്ത് പ്രതിഷ്ടിക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ട്? നിരപരാധിയായ ഒരാനക്കുട്ടിയുടെ തല വെട്ടിയെടുത്ത് ഗണേശന്റെ കഴുത്തില്‍ ഫിറ്റ് ചെയ്തത് എന്ത് ന്യായം? എങ്ങിനെയാണൊരു മനുഷ്യ ശരീരത്തില്‍ ഒരാനയുടെ ശിരസ്സ് ചേരുക ?

# എന്തുകൊണ്ടാണ് ശിവന്‍റെ ലൈംഗികാവയവത്തെ ഹൈന്ദവര്‍ ആരാധിക്കുന്നത്? മറ്റവയവങ്ങളൊന്നും ആരാധനായോഗ്യമല്ലേ ?

#ഹൈന്ദവ ക്ഷേത്രമായ ഖജുറാവോ ക്ഷേത്രത്തിലെ മതിലുകള്‍ ലൈംഗിക വൈകൃതങ്ങളുടെ കൊത്തുപണികളെ കൊണ്ട് നിറഞ്ഞതാണ്‌. അത്തരമൊരു സ്ഥലം ഒരു പുണ്യ ക്ഷേത്രമായി പരിഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?

#ബ്രഹ്മാവ്‌ തന്റെ മകളായ സരസ്വതിയുടെ സൌന്ദര്യത്തിൽ മതിമറന്ന് നിർബന്ധപൂർവ്വം ദേവിയെ ലംഗീകമായി ഉപയോഗിക്കുന്നതായി പുരാണങ്ങളിൽ പറയുന്നു ഇത്‌ ഒരു ദൈവത്തിന് ചേർന്ന പണിയാണോ ?

#ഹിന്ദു ദൈവങ്ങൾക്ക് എല്ലാം മനുഷ്യന്റെ രൂപവും ആകൃതിയും ആണ്. കൈയ്യും കാലും ലങ്ഗീക അവയവങ്ങളും ഒക്കെ ഉള്ളതാണോ ദൈവങ്ങൾ ?

#അസുരന്മാരെ ഭയന്ന് ദൈവങ്ങൾ മറ്റു ദൈവങ്ങളോട്‌ പരാതി പറയുന്നു, സഹായം അഭ്യർത്ഥിക്കുന്നു. അപ്പോൾ ദൈവങ്ങൾക്ക് സ്വയം രക്ഷിക്കാൻ പോലുമുള്ള കഴിവില്ലേ ?

വേദങ്ങളിലെ പ്രധാന ദൈവം ഇന്ദ്രന്‍ ആണ്.ഇന്ദ്രന്‍ തന്നെയാണ് ദേവൻമാരുടെ തലവനും. ആ ദൈവത്തെ കുറിച്ച് ആധുനീക ലോകത്തിന് യാതൊരു അറിവും ഇല്ല. ആ ദൈവത്തിന് എന്ത് പറ്റി ? എന്തുകൊണ്ടാണ് ആ ദൈവത്തിന്റെ പേരിൽ അമ്പലങ്ങൾ ഒന്നും ഇല്ലാത്തത് ?

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913