Thu. Apr 25th, 2024

ആറന്മുളയിലെ ദുരിത ബാധിതരുടെ പട്ടിക തയ്യാറാക്കുന്നതിൽ വീഴ്ചവരുത്തിയ റവന്യൂ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് വീണ ജോർജ് എം എൽ എ രംഗത്ത്. പട്ടിക തയ്യാറാക്കുന്നത് വൈകുന്നതിനെ തുടർന്ന് അടിയന്തിര സഹായം ലഭിക്കുന്നില്ലെന്നാണ് എം.എൽ.എയുടെ വിമർശനം.

ആറന്മുളയിലെ ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കുന്നതിലുണ്ടായ കാല താമസത്തിന് ന്യായികരണം ഇല്ലെന്ന് വീണാജോർജ് പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണ് ഇതിന് കാരണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. അതേസമയം, പട്ടിക തയ്യാറാക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം പത്തനംതിട്ട കളക്ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ കളക്ടറോടും ഇതേപരാതി വീണ ജോർജ് അറിയിച്ചിരുന്നു. പട്ടിക പൂർത്തിയായാൽ മാത്രമെ വീടുകളിലേക്ക് മടങ്ങുന്നവർക്ക് കിറ്റുകൾ നൽകാൻ കഴിയുകയുള്ളു പട്ടിക തയ്യാറാക്കുന്നതിൽ ഇനിയും കാലതാമസം ഉണ്ടായാൽ കിറ്റ് വിതരണവും വൈകും.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622